Entertainment

ചിത്രങ്ങൾ: ഗോവയിൽ അവധികാലം അടിച്ചു പൊളിച്ചു നടി പൂർണിമ ഇന്ദ്രജിത്

ഒരുകാലത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു പൂർണിമ ഇന്ദ്രജിത്ത്. മലയാളിക്ക് ഓർമ്മിക്കാൻ ഒരുപിടി നല്ല സിനിമകൾ നൽകിയിട്ടുണ്ട് പൂർണ്ണിമ. സുരേഷ് ഗോപിയുടെയും ദിലീപിന്റെയും ഒക്കെ നായിക വേഷത്തിൽ തിളങ്ങി താരം ആണ് പൂർണിമ. മലയാളിയുടെ നാടൻ സൗന്ദര്യ സങ്കൽപത്തിൽ നിന്ന് കൊണ്ടായിരുന്നു പൂർണ്ണിമ അഭിനയിച്ചത് മുഴുവൻ. സിനിമയിൽ ശ്രെദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ഇന്ദ്രജിത്ത് മായുള്ള പ്രണയവും വിവാഹവും.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തു നിൽക്കുകയായിരുന്നു പൂർണിമ. അവാർഡ് ഇവന്റുകളിലും സ്റ്റേജ് ഷോകളിലും ഒക്കെ ഇന്ദ്രജിത്തിന് ഒപ്പം പൂർണ്ണിമ പ്രത്യക്ഷപ്പെടാറുണ്ട്. പ്രാണ എന്നപേരിൽ സ്വന്തമായൊരു ഫാഷൻ ഡിസൈനിങ് കമ്പനി നടത്തുകയാണ് താരം ഇപ്പോൾ.

ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. കോഴിക്കോടിനെ വിറപ്പിച്ച “നിപ്പ” വൈറസ് പ്രേമേയം ആക്കിയ നിപ്പ എന്ന ചിത്രത്തിൽ പൂർണിമയുടെ സാനിധ്യം ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് ആയി പങ്ക് വയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ എല്ലാ പോസ്റ്റുകളും ആരാധകർ സ്വീകരിക്കാറുണ്ട്.

കഴിഞ്ഞദിവസം പൂർണിമ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഗോവ ബീച്ചിൽ ചിരിച്ചു സന്തോഷത്തോടെ നിൽക്കുന്ന ചിത്രങ്ങളാണ് പൂർണിമ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവെച്ചിരിക്കുന്നത്. ഫാഷൻ ഡിസൈനർ ആയതുകൊണ്ട് തന്നെ പൂർണിമയുടെ വസ്ത്രധാരണരീതികൾ പലപ്പോഴും സാമൂഹ്യമാധ്യമങ്ങൾക്ക് ഇടയിൽ ചർച്ച ചെയ്യാറുണ്ട്. കൂടുതലും മോഡേൺ വസ്ത്രങ്ങൾ ആണ് പൂർണിമ ഉപയോഗിക്കാറ്. മഴവിൽ മനോരമയിൽ ഡി ഫോർ ഡാൻസ് പ്രോഗ്രാമിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് പൂർണിമ ആയിരുന്നു.

മഴവിൽ മനോരമയുടെ കഥ ഇതുവരെ എന്ന പ്രോഗ്രാമിൽ അവതാരികയായി എത്തിയിട്ടുണ്ട് പൂർണ്ണിമ. സാമൂഹിക സേവന രംഗത്ത് ഭർത്താവ് ഇന്ദ്രജിത്തിനൊപ്പം തോളോട് തോൾ ചേർന്ന് പൂർണ്ണിമയും മുന്നിൽ തന്നെ ഉണ്ട്.
പ്രണയ പ്രളയസമയത്തും അല്ലാത്തപ്പോഴും എല്ലാം പൂർണിമ കാരുണ്യ പ്രവർത്തനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.

Most Popular

To Top