Entertainment

പൂനം പാണ്ഡെ വിവാഹിതയാവുന്നു ; വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

ലോക്ക്ഡൗണ്‍ കാലത്ത് നിരവധി പേരാണ് വിവാഹിതരാകുന്നത്. അടുത്തിടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടന്ന താരവിവാഹങ്ങളില്‍ ചിലത് വലിയ വിവാദങ്ങളായി തീരുകയും ചെയ്തിരുന്നു. തെലുങ്കില്‍ റാണ ദഗ്ഗുപതി വിവാഹിതനാകാന്‍ പോവുകയാണ്. ഇതിനിടെ, ബോളിവുഡിലും മറ്റൊരു താരവിവാഹം നടക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകളാണ് വന്നുകൊണ്ട് ഇരിക്കുന്നത്.

ബോളിവുഡ് നടിയും, മോഡലുമായ പൂനം പാണ്ഡെയും സുഹൃത്തും, സംവിധായകനുമായ സാം ബോംബെയും തമ്മില്‍ വിവാഹിതരാകാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ചിത്രം സാം ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘അവസാനം ഞങ്ങള്‍ അത് ചെയ്തു’ എന്ന ക്യാപ്ഷന്‍ ആണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ മോതിരം കാണിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു ഇത്. മികച്ച ഫീലിങ്ങ് എന്നാണ് സാമിന്റെ ചിത്രത്തിന് താഴെ പൂനം കമെന്റ് ഇട്ടിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാണ് വിവാഹം എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് ലോക്ക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മുംബൈയില്‍ രോഗം കൂടിവരുന്ന സാഹചര്യത്തില്‍ പൂനം പാണ്ഡെയും സുഹൃത്തും മുംബൈ മറൈന്‍ ഡ്രൈവിലൂടെ കാറില്‍ കറങ്ങി സഞ്ചരിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തെന്ന് ആയിരുന്നു അന്ന് വാര്‍ത്ത വന്നത്.

അന്ന് സാമും പൂനത്തിനൊപ്പം കാറില്‍ ഉണ്ടായിരുന്നു. ഇരുവരും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാറും പോലീസ് പിടിച്ചിരുത്തിരുന്നു. പുറത്ത് ഇറങ്ങാന്‍ പൂനത്തിന് കൃത്യമായ കാരണം ഒന്നും ഉണ്ടായിരുന്നില്ലെന്നും, അതിനാല്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെ അല്ലെന്ന് പറഞ്ഞുകൊണ്ട് നടിയും രംഗത്തെത്തിയിരുന്നു.

സിനിമാ നടി എന്നതില്‍ ഉപരി പൂനം ന്യൂഡ് മോഡല്‍ കൂടിയാണ്. ബോളിവുഡില്‍ മാത്രമല്ല, തെലുങ്ക്, കന്നട ഭാഷാ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റു ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. പിന്നീട് പൂനത്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്.

2011-ിലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും, പൊതുജനങ്ങളില്‍ നിന്നും, ബി.സി.സി.ഐയില്‍ നിന്നും ഉണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് പൂനം പാണ്ഡെയ്ക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല.

Most Popular

To Top