ബോളിവുഡിൽ മുൻനിര നായികമാരിൽ ഒരാളും വലിയൊരു ആരാധന സമൂഹത്തെ കയ്യിലുള്ളതുമായ നടിയാണ് പൂനം പാണ്ഡേ.
സാം എന്ന വ്യക്തിയുമായി രണ്ടാഴ്ച മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത് . തന്റെ വിവാഹ വിശേഷങ്ങളും മറ്റു കാര്യങ്ങളും പൂനം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരുന്നത്.
ഇന്നിതാ കല്യാണം കഴിഞ്ഞു രണ്ടാഴ്ച തികയും മുൻപ് ഭർത്താവിനെ കോടതി കയറ്റിയിരിക്കുകയാണ് പൂനം . തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ട് എന്നു പറഞ്ഞാണ് പൂനം തന്റെ ഭർത്താവായ സാമിനെതിരെ പരാതി കൊടുത്തത്.
കുറചു നാളുകൾക്ക് മുൻപാണ് തങ്ങളുടെ ഹണിമൂൺ ചിത്രങ്ങൾ പൂനം തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് . ഇത്രയും ചെറിയ സമയത്തിനുള്ളിൽ ഇവർക്കുള്ളിൽ എന്തു സംഭവിച്ചു എന്ന ആകാംഷയിലാണ് ആരാധകർ.
കഴിഞ്ഞ ദിവസം ആണ് പൂനം തന്റെ ഭർത്താവിനെതിരെ പരാതി കൊടുത്തത് . തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പൂനം വ്യക്തമാക്കി. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നും ഭീഷണി ഭർത്താവിന്റെ ഭാഗത് നിന്നുണ്ട് എന്നും പൂനം കൂട്ടി ചേർത്തു . പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഗോവയിൽ ആണിപ്പോ നടി
അവിടെ വെച്ച് തന്നെയാണ് ഉപദ്രവം നേരിട്ടതെന്നും പരാതിയിൽ പറയുന്നു. ഉടൻ തന്നെ ബോംബെ പോലീസ് കേസ് എടുക്കുകയും ഭർത്താവ് സാമിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
