Entertainment

ഉപ്പും മുളകിലെ പുതിയ താരം പൂജയുടെ കിടിലം ഫോട്ടോഷൂട്ട്: ചിത്രങ്ങൾ കാണാം

ഫ്‌ളേവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് ലക്ഷകണക്കിന് പ്രേക്ഷകരാണ് ഉള്ളത്. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിക്കുന്നവരാണ്. ഇപ്പോള്‍ ഉപ്പും മുളകിലെ പുതിയ അതിഥിയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഒറ്റനോട്ടത്തില്‍ മുന്‍പുണ്ടായിരുന്ന താരം ലച്ചുവിനെ പോലെ തന്നെയുള്ള ഒരു പെണ്‍കുട്ടിയാണ് വന്നിരിക്കുന്നത്. ലച്ചുവിന് പകരക്കാരിയാണ് പുതിയ താരമെന്ന് സൂചന ഉണ്ടായിരുന്നു വെങ്കിലും അങ്ങനെയല്ല പുതിയ ഒരു കഥാപാത്രം തന്നെയാണ് സീരിയലില്‍ എത്തിയിരിക്കുന്നത്.

നല്ല സുന്ദരിയായ ഈ പെണ്‍കുട്ടി ആരാണ് എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചോദ്യം. മുടിയനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നുമായിരുന്നു പുതിയ താരമായ പൂജ പാറമട വീട്ടിലേയ്ക്ക് എത്തിയത്.

സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതി നായരായിരുന്നു പൂജയായെത്തിയത്. ഇന്‍സ്റ്റഗ്രാമിലെ മിന്നും താരങ്ങളിലൊരാളാണ് അശ്വതി. ഇതിനോടകം തന്നെ താരത്തന്‍രെ ചിത്രങ്ങളും വൈറ ലാണ്. മോഡേണായും നാടനായുമുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

ഉപ്പും മുളകും കുടുംബത്തിനൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് പൂജയുടെ അഭിപ്രായം. മുന്‍പ് താന്‍ അവതരിപ്പിച്ച പരിപാടികളുടെ ചിത്രങ്ങളും പ്രമോ വീഡിയോ യുമെല്ലാം അശ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്താ യാലും ഇനിയങ്ങോട്ട് താരത്തിന്റെ ആരാധകരുടെ എണ്ണം കൂടുകയേയുള്ളു എന്ന കാര്യത്തില്‍ സംശയം ഇല്ല. ഇതിനെ ല്ലാമുപരി താരം ഒരു ഡാന്‍സറുമാണ്.

Most Popular

To Top