Entertainment

ഇന്‍സ്റ്റയില്‍ 11 മില്യണ്‍ ഫോളോവേഴ്‌സിനെ നേടി പൂജ ഹെഗ്ഡെ; ആരായാലും ഫോളോ ചെയ്തു പോകില്ലേ എന്ന് ആരാധകർ!

തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികയായി ഇപ്പോള്‍ പൂജ പൂജ ഹെഗ്‌ഡെ മാറിയിരിക്കു കയാണ്. ഇപ്പോഴിതാ താരം താന്‍ നേടിയ ഒരു നേട്ടത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. 11 മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയിരിക്കുകയാണ് താരത്തിന്റെ ഇന്‍സ്റ്റര്‍ഗ്രാം അക്കൗണ്ട്. ഈ സന്തോഷമാണ് താരം പങ്കുവച്ചത്.

രണ്ട് കാലും പൊക്കി നില്‍ക്കുന്ന വിക്ടറി സിമ്പലോട് കൂടിയ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പൂജയുടെ കുറിപ്പ്. ആ ഹാപ്പി ചിത്രത്തില്‍ 11 മില്യണ്‍ എന്ന് കുറിച്ചിട്ടുമുണ്ട്. ഈ വര്‍ഷത്തെ എന്റെ കാലുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമെന്ന് കരുതുന്നു. അതിനാല്‍ തന്നെ എന്റെ ഈ പോസ്റ്റിന് കാലുകള്‍ ഉചിതമാണ്.

പതിവ് പോലെ ഞാന്‍ സ്‌നേഹവും, രസകരവുമായ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത് തുടരും. നിങ്ങള്‍ നല്‍കി സ്‌നേഹത്തിനും പിന്തുണയും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ബുട്ട ബൊമ്മയ്ക്ക് നല്‍കിയ സ്‌നേഹത്തിന് വളരെ അധികം നന്ദി- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു..താരത്തിന്റ പോസ്റ്റ് വൈറലായിരിക്കുകയാണ്.

ജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആരാധകര്‍ ആശംസിക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ നായകനായി പൂജ ഹെഗ്ഡെ നായികയായി അഭിനയിച്ച ‘അല വൈകുണ്ഠപുറമാലോ’ എന്ന ചിത്രവും പാട്ടുമൊക്കെ വളരെ ഹിറ്റായിരുന്നു.

പൂജ ഹെഗ്‌ഡെയുടെ അടുത്ത ചിത്രം പ്രഭാസിനോടൊപ്പമാണ്. രാധേ ശ്യാം’ എന്നാണ് ചിത്രത്തിന്റെ പേര്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലുള്ള പോസ്റ്റര്‍ പറത്തു വന്നിരിക്കുന്നത്.

Most Popular

To Top