ഇടുക്കി പെട്ടിമുടിയിലെ ദുരന്തം നടന്ന് എട്ടാം ദിവസം തന്റെ കളികൂട്ടുകാരിയെ നായ തിരഞ്ഞു കണ്ടെത്തി. ദുരന്തത്തിൽ കാണാതായ ധനുഷ്ക എന്ന രണ്ടരവയസുകാരിയുടെ മൃതദേഹം ആണ് കുവി എന്ന നായ കണ്ടെത്തിയത്. ഇതെല്ലാം കണ്ടുനിന്ന രക്ഷാപ്രവർത്തകരുടെയും കണ്ണുനിറഞ്ഞു. പുഴയിൽ മരത്തില്‍ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കാണാതായ അന്ന് മുതൽ തന്നെ കുവി കരഞ്ഞു നടക്കാറുണ്ടെന്നാണ് രക്ഷപ്രവർത്തകർ പറയുന്നത്. ഇന്ന് രാവിലെ മുതൽ ധനുഷ്കയുടെ മണം പിടിച്ചു കുവി നടന്നിരുന്നുവെന്നും അവർ പറഞ്ഞു.
ഫയർ ഫോഴ്സ് ഉദ്യോഗസ്തരും പോലീസും ഗ്രാവൽ ബങ്ക് എന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്ന സമയത്താണ് കുവി പുഴയിലേക്ക് നോക്കി നിൽക്കുന്നത് കണ്ടത് സംശയം തോന്നി നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.
കുട്ടിയുടെ അച്ഛൻ പ്രദീപ് കുമാറിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. അമ്മയുടെയും സഹോദരിയുടെയും മൃതദേഹം ഇനിയും കണ്ടെത്തിട്ടില്ല.മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്.
