Entertainment

ആരാണ് നന്നായി ചുംബിക്കുന്നത്? പേര്‍ളിയോ, ശ്രീനിഷോ?

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് പേര്‍ളിയും ശ്രീനിഷും. മലയാളികള്‍ക്ക് മുന്നില്‍ ബിഗ്ഗ് ബോസ്സ് ഷോയിലൂടെ മൊട്ടിട്ട പ്രണയമാണ് പേര്‍ളിയുടെയും ശ്രീനിയുടെയും. ഷോയിലെ പലരും ഇവര്‍ പ്രണയിക്കുന്നതായി അഭിനയിക്കുകയാണെന്ന് പറഞ്ഞെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ഇവര്‍ വിവാഹിതരായി.

ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളും ഇവര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ആരാധകരെ അറിയിക്കാറുണ്ട്. പേര്‍ളി ഇപ്പോള്‍ തങ്ങള്‍ക്ക് ഉറക്കം പോലും ഇല്ലെന്ന് തെളിയിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ്.
പേര്‍ളിയും ശ്രീനിയും ഉറങ്ങാതെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ ഇതാണ് ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ട് പുലര്‍ച്ചെ മൂന്നു മണിക്ക് ഉള്ള ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

‘എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങള്‍ തന്നെയാണ്, ശ്രീനി..’ എന്ന് കുറിച്ചുകൊണ്ടാണ് പേര്‍ളി വീഡിയോ പോസ്റ്റ് ചെയ്തത്. താരദമ്പതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും അധികം വൈറലായികൊണ്ടിരിക്കുന്ന രസകരമായ ചോദ്യോത്തരങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ട് എത്തിയതായിരുന്നു.

ശ്രീനിയും പേര്‍ളിയുടെ ഈ വീഡിയോവിന്റെ താഴെ കമെന്റുമായി എത്തി. റിമി ടോമിയും സ്വാസിക വിജയും ശ്രീനിയുടെ സഹോദരിയും വീഡിയോയ്ക്ക് കമെന്റ് ചെയ്തു.

ഒരുപാട് പേര് ചോദ്യോത്തരങ്ങളെ കുറിച്ചുള്ള സംശയങ്ങളുമായി കമെന്റ് ബോക്സില്‍ എത്തി. ഇതില്‍ മിക്ക ചോദ്യങ്ങള്‍ക്കും കമെന്റിലൂടെ പേര്‍ളി മറുപടി കൊടുക്കുകയും ചെയ്തു.

അവ ദമ്പതികള്‍ക്കുവേണ്ടി ഒരുക്കിയ ചോദ്യോത്തരങ്ങള്‍ ആയിരുന്നു. ആദ്യ ചോദ്യം ബന്ധത്തില്‍ ഏറ്റവും കൂടുതല്‍ തമാശകള്‍ പറയുന്നത് ആരാണ് എന്നായിരുന്നു. രണ്ടു പേരും പേര്‍ളി എന്നു തന്നെ ഉത്തരം പറഞ്ഞു. ആഹാരം ആരാണ് ഉണ്ടാക്കുന്നത്? ആര്‍ക്കാണ് കൂടുതല്‍ കഴിവുകള്‍ ഉള്ളത്? സാഹസികത ആരാണ് ഇഷ്ടപ്പെടുന്നത്? ആരാണ് കൂടുതല്‍ പൈസ ചിലവാക്കുന്നത്? എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പേര്‍ളി എന്നായിരുന്നു.

എന്നാല്‍ ആരാണ് ഏറ്റവും നന്നായി ചുംബിക്കുന്നത് എന്ന ചോദ്യത്തിന് ശ്രീനിഷ് എന്ന് തന്നെയായിരുന്നു രണ്ടു പേരുടെയും ഉത്തരം.

പക്ഷെ അവസാനത്തെ ചോദ്യം ഒരു കല്ലുകടി ആയിരുന്നു. അത് നിങ്ങളില്‍ ആരാണ് ആദ്യം മരിക്കുന്നത് എന്നായിരുന്നു. ഞാന്‍ ആയിരിക്കും എന്ന് സൂചിപ്പിച്ചുകൊണ്ട് ശ്രീനി കൈ പൊക്കിയെങ്കിലും പേര്‍ളി അത് തട്ടി മാറ്റി ചോദ്യം ചോദിക്കുന്ന ആള്‍ക്ക് നേരേ കൈ ചൂണ്ടി. അവസാനത്തെ ചോദ്യം മാത്രം തനിക്ക് ഇഷ്ടമായില്ല എന്ന് പേര്‍ളി സൂചിപ്പിക്കുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top