Entertainment

ജനിക്കാൻ പോകുന്ന കുഞ്ഞു അതിഥിക്കായി തകർപ്പൻ ക്യാപ്ഷനുമായി പേളിയും ശ്രീനിയും.

ബിഗ്‌ബോസ് സീസൺ 1 ആളുകൾ കാണാനുള്ള ഒരു പ്രധാനകാരണം തന്നെ പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം തന്നെ ആയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയനിമിഷങ്ങൾ പരിപാടിയുടെ റേറ്റിങ്‌ കൂട്ടാൻ കഴിയുന്നത് ആയിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ പെർളിഷ് എന്ന പേരിൽ ഫോട്ടോയും വിഡിയോയും ആയി ഇരുവർക്കും പിന്തുണയും ആയി ആരാധകർ എത്തിയിരുന്നു. ഇരുവരുടെയും വിവാഹവും ആരാധകർ സന്തോഷത്തോടെ കണ്ടു.

ഇപ്പോൾ ഇരുവരുടെയും ആദ്യത്തെ കണ്മണിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒന്നാം വിവാഹ വാർഷികത്തിന്റെ ആഘോഷങ്ങൾക്ക് പിന്നാലെയാണ് പേളി ഗർഭിണിയാണെന്ന വാർത്ത എത്തുന്നത്. പേളിയും ശ്രീനിഷും തന്നെയായിരുന്നു വിവരം പങ്കുവെച്ചിരുന്നത്.

ഇവരുടെ പ്രണയവും വിവാഹവും എല്ലാം ഇടം പിടിച്ച സോഷ്യൽ മീഡിയയിൽ ഇതും പെട്ടന്ന് തന്നെ ഇടംപിടിച്ചിരുന്നു. ഇരുവർക്കും ആരാധകർ ഏറെയാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഗർഭിണി ആയപ്പോൾ മുതൽ ആരാധകർ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ തിടുക്കം കാണിക്കുന്നുണ്ടാരുന്നു. ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് എപ്പോഴും ഇരുവരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
ആരാധകർ അത്‌ പെട്ടന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്യും.

ഇപ്പോൾ ശ്രെദ്ധ നേടിയിരിക്കുന്ന ചിത്രങ്ങൾ പേളിയുടെ വളക്കാപ്പ് ചിത്രങ്ങൾ ആണ്. വളക്കാപ്പ് ചിത്രങ്ങൾക്കൊപ്പം അഞ്ച് ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളുടെ ക്യാപ്ഷൻ ആയി ഇരുവരും എഴുതിയതും ശ്രദ്ധേയമായിരുന്നു.

” ഞങ്ങളുടെ ലോകം ജനിക്കുന്നതിനായി കാത്തിരിക്കുന്നു”

എന്നായിരുന്നു ഇരുവരും എഴുതിയിരുന്നത്.

ഒപ്പം #7months #perlishvalakappu എന്ന ഹാഷ്ടാഗ് കൂടെ ചേർത്തിട്ടുണ്ട്. ചിത്രങ്ങൾ പങ്ക് വച്ചതിനു പിന്നാലെ സഹതാരങ്ങൾ ഉൾപ്പെടെ എല്ലാവരും കമൻറ് മായി വന്നിരുന്നു. കുഞ്ചാക്കോബോബൻ, പ്രിയമണി, സാനിയ മൽഹോത്ര, തുടങ്ങിയ താരങ്ങളെല്ലാം പേളിയുടെ പോസ്റ്റിനു താഴെ കമൻറ് ചെയ്തിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആദ്യം തന്നെ പേളിയോട് ഒപ്പം ഉള്ള വളകാപ്പിന് ചിത്രം പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പുതിയ ചിത്രങ്ങൾ കൂടുതലായും പങ്കുവയ്ക്കാറുഉള്ളത്. ഒപ്പംതന്നെ യൂട്യൂബ് ചാനൽ വീഡിയോസ് പങ്കുവെച്ചും പേളി എത്താറുണ്ട്. ഗർഭത്തിന്റെ അസ്വാസ്ഥകൾ ഒന്നുമില്ലാതെ സജീവമായി തന്നെ പേർളി ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഒക്കെ എത്തിയിരുന്നു. പേളിയുടെതായി വരുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ലോക്ക് ഡൗൺ കാലം വെബ്സീരീസും മോട്ടിവേഷനുകളുമായിരുന്നു വീഡിയോ ആക്കി പേളി ആരാധകർക്ക് മുൻപിൽ എത്തിയിരുന്നത്.

അടുത്ത കാലത്തായിരുന്നു ബൊളീവുഡിൽ പേളി കാൽ എടുത്തു വച്ച അരങ്ങേറ്റ ചിത്രം പുറത്തിറങ്ങിയത്. ദീപാവലി സമയത്ത് ഇറങ്ങിയ ചിത്രത്തിന് വലിയ തോതിൽ ഉള്ള സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.

Most Popular

To Top