ഗർഭിണിയായ ശേഷം ചിത്രങ്ങൾ പങ്കു വെച്ച് പേളി. ഗർഭിണി ആയതിനു ശേഷം ശ്രീനിയുടെ കണ്ണു നിറഞ്ഞു. കുഞ്ഞിനോട് ഇപ്പഴേ രഹസ്യമായി സംസാരിക്കാറുണ്ട് എന്നും താരം …..
ബിഗ്ബോസ് എന്ന ടെലിവിഷൻ റീയലിറ്റി ഷോയിൽ വെച്ച പരിചയപ്പെട്ട് പ്രണയിച്ചു വിവാഹം ചെയ്തവർ ആണ് പേളിയും ശ്രീനിയും . ബിഗ്ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാം വലിയ രീതിയിൽ ചർച്ചയായതും ഇവരുടെ പ്രണയം കൊണ്ടാണ്. സ്ക്രീനിൽ നിന്ന് തുടങ്ങി ഇന്ന് 2 വർഷതോളം ഒരുമിച്ചിട്ട് ഇന്നിപ്പോൾ തങ്ങളുടെ കുഞ്ഞു അതിഥിയെ ക്ഷണിക്കുവാൻ ഒരുങ്ങുകയാണ് ഇരുവരും.
ഗർഭകാലം ആഘോഷിക്കുന്നതിന്റെ ഫലമായി തന്റെ കുഞ്ഞു വയറിന്റെ ചിത്രങ്ങളും പേളി തന്റെ സോഷ്യല് മീഡിയകളിലൂടെ പങ്കുവെച്ചിരിന്നു. ഇപ്പോൾ തന്റെ സ്നേഹ സമ്പന്നനായ ഭർത്താവ് ശ്രീനിയെയും കുറിച്ച ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് താരം.
“അദ്ദേഹത്തിന്റെ കൈകളിൽ ഞാൻ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെ പോലെയാണ് ശ്രീനി നോക്കുന്നത് . ഞാൻ വിഷമിക്കാതിരിക്കാൻ നെഗേറ്റിവിട്ടി പരത്തുന്ന ഒന്നും എന്നെ കാണിക്കാറില്ല. ഞാൻ ശര്ദിക്കുമ്പോൾ ഓടി വന്നു പുറത്തു തടവി തരാറുണ്ട്. ഞങ്ങളുടെ ആദ്യ സ്കാനിംഗ് കഴിഞ്ഞപ്പോൾ അദ്ദേഹം ആനന്ദ കണ്ണീർ കൊണ്ട് കരഞ്ഞു. ശരിയായ സമയങ്ങളിൽ മരുന്ന് കഴിക്കുവാൻ ശ്രീനി എന്നെ ഓര്മിപ്പിക്കാറുണ്ട് . ഞാൻ പാലുമുഴുവൻ കുടിക്കാറുണ്ടോ എന്നു അന്വേഷികറുണ്ട്. ർരാത്രികളില് ഞാൻ ഉറങ്ങി കഴിഞ്ഞ അവൻ കുഞ്ഞിനോട് രഹസ്യങ്ങൾ പറയാറുണ്ട്. എന്റെ ഒപ്പം നടക്കുവാൻ വരാറുണ്ട്. ഉറക്കിമില്ലാത്ത രാത്രികളിൽ കൂട്ടിരിക്കാറുണ്ട് എനിക്കിഷ്ടമുള്ള പാട്ടുകൾ വെച്ച് തരാറുണ്ട്.
എല്ല ദിവസവും എന്റെ വയറിൽ മോയ്സ്ചറൈസേർ തേച്ച തരനും .എന്റെ എല്ലാ തമാശകൾക്കും പൊട്ടി ചിരിക്കാറുണ്ട്. ഞാൻ സുന്ദരിയാണെന്നും എന്റെ സ്വാപ്നങ്ങളെ പിന്തുടരാൻ എന്നെ പ്രേരിപ്പിക്കുകയും ….. അങ്ങനെ ലിസ്റ്റ് നീളുകയാണ്. ഞാൻ ഭാഗ്യവതിയാണ് ഇത്രയും എന്നെ സ്നേഹിക്കുന്ന ആആ മനുഷ്യന്റെ ഒരു ഭാഗം എന്നിൽ വളരുന്നതിൽ . നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ശ്രീനി…
