Entertainment

പില്ലോ ചലഞ്ചിന് പിന്നാലെ പത്ര വസ്ത്രവുമായി പായല്‍ രജ്പുത്ത്. ഏറ്റെടുത്ത് ആരാധകര്‍.

പായല്‍ രജ്പുത്ത് ഗ്ലാമര്‍ റോളുകളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ്. നടി കൂടുതല്‍ സജീവമായത് തെലുങ്ക് സിനിമയിലാണ്. നടിയുടെ ആര്‍എക്സ് 100 പോലെയുള്ള ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പായല്‍ രജ്പുത്ത് ഈ ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. നടി വൈറലാകാറുള്ള ചലഞ്ചുകളില്‍ എല്ലാം പങ്കെടുത്തുകൊണ്ടാണ് എത്താറുള്ളത്.

പായല്‍ പില്ലോ ചലഞ്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ അവയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ നടി എത്തിയിരിക്കുന്നത് തലയണയ്ക്ക് പകരം ദിനപത്രങ്ങള്‍ കൊണ്ട് വസ്ത്രമുണ്ടാക്കി അത് അണിഞ്ഞ ഫോട്ടോകളുമായാണ്. നടി താന്‍ പത്രം വസ്ത്രമാക്കിയെന്നും, എങ്ങനെയുണ്ട് തന്റെ പുതിയ ഔട്ട്ഫിറ്റ് എന്നും ചോദിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്.

പായലിന്റെ ചിത്രത്തിനു താഴെ നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഇത് ബ്രേക്കിങ്ങ് ന്യൂസ് ആണെ’ന്നും ‘ചൂടന്‍ വാര്‍ത്തയാണെ’ന്നും ഒക്കെയാണ് കമെന്റുകള്‍. നേരത്തെ ‘വീട്ടില്‍ ഇരുന്നു ബോറടിക്കുന്നു. നിങ്ങള്‍ക്കായി ഇതാ പില്ലോ ചലഞ്ച്.’ എന്ന് പറഞ്ഞുകൊണ്ടാണ് പായല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. വീട്ടിലെ തലയിണ മാത്രം ശരീരം മറയ്ക്കാന്‍ ഉപയോഗിച്ചാണ് നടി ആ ഫോട്ടോഷൂട്ട് നടത്തിയത്. പായല്‍ ആരാധകരോട് ‘ക്വാറന്റൈനില്‍ നിങ്ങള്‍ സ്വയം ഫാഷന്‍ കണ്ടെത്തൂ’ എന്നും പറഞ്ഞിരുന്നു. പായല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്

ആര്‍ഡിഎക്സ് ലൗ, ആര്‍എക്സ് 100 എന്നീ രണ്ട് സിനിമകളിലൂടെയാണ്. പായല്‍ ഈ സിനിമകളില്‍ എല്ലാം അതീവ ഗ്ലാമര്‍ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്.

നടി സിനിമയില്‍ തിളങ്ങിയത് പഞ്ചാബി, ഹിന്ദി, തെലുങ്ക് സിനിമകളിലൂടെയാണ്. പായലിന്റേതായി തെലുങ്കില്‍ ഒടുവില്‍ പുറത്തിറങ്ങിയത് ഡിസ്കോ രാജ എന്ന ചിത്രമാണ്‌. ചിത്രത്തിലെ നായകന്‍ രവി തേജയായിരുന്നു.

ഈ ലോക്ക്ഡൗണ്‍ കാലത്ത് പല താരങ്ങളും ചലഞ്ചുകളുമായി മുന്നോട്ട് വരുന്നത് സഹതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ്. മലയാളി താരങ്ങളും ലോക്ക്ഡൗണ്‍ കാലത്ത് വേറിട്ട ചലഞ്ചുകളുമായി സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു. പേര്‍ളി മാണി ബമ്മര്‍ ചലഞ്ചുമായി വന്ന് സഹതാരങ്ങളെയും ആരാധകരെയും വെല്ലുവിളിച്ചിരുന്നു. ഈ ചലഞ്ച് നടന്‍ കുഞ്ചാക്കൊ ബോബന്‍ അടക്കമുള്ളവര്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. സിനിമ താരങ്ങള്‍ കൊറോണ ബോധവത്കരണത്തിന്റെ കൂടെയാണ് ഇത്തരം ചലഞ്ചുകളുമായി സാമൂഹിക മാധ്യമങ്ങളില്‍ എത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top