Entertainment

സിനിമാ നടി ആകുന്നതിന് മുമ്പത്തെ പാര്‍വ്വതി തിരുവോത്ത് ബി എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസ്സില്‍ ; പഴയകാല ചിത്രം വൈറല്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍വ്വകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ട്രെന്‍ഡ് സിനിമാ താരങ്ങള്‍ക്ക് ഇടയില്‍ കൂടിയിട്ടുണ്ട്. ബാല്യകാല ഓര്‍മ്മകള്‍ കുറിപ്പായും ചിത്രങ്ങളായും ആരാധകരുമായി പങ്കുവെക്കുന്നതിനൊപ്പം ത്രോബാക്ക് സൗഹൃദ ചിത്രങ്ങളും ഈ കൂട്ടത്തില്‍ ഇടം നേടാറുണ്ട്.

ഇപ്പോള്‍ ഇതാ നടി പാര്‍വ്വതി തിരുവോത്ത് പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മയാണ് താരത്തിന്റെ ഈ ചിത്രം.

തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജിലെ ഡിഗ്രി കാലഘട്ടത്തില്‍ സുഹൃത്തിനൊപ്പം ക്ലാസ്സ്റൂമില്‍ വെച്ച് പകര്‍ത്തിയ ഒരു മനോഹര ചിത്രം. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസ്സില്‍ ഇരുന്ന് കൂട്ടുകാരിയുടെ ബുക്ക് നോക്കി നോട്ടുകള്‍ പകര്‍ത്തുകയാണ് താരം. ചാനല്‍ അവതാരക ആയിരുന്നതിനും, നടിയാകുന്നതിലും ഇടയിലുള്ള കാലഘട്ടം എന്നാണ് ഈ ചിത്രം എടുത്ത സമയത്തെ പാര്‍വ്വതി തിരുവോത്ത് വിശേഷിപ്പിച്ചിരിക്കുന്നത്.

Most Popular

To Top