Entertainment

‘ചാക്കോച്ചന് ഒപ്പമുള്ള ആ രംഗം എന്റെ സ്വപ്ന സാക്ഷാത്കാരം! അതു കണ്ട് കൂട്ടുകാര്‍ക്ക് എല്ലാം അസൂയ തോന്നി.’ – പാര്‍വ്വതി തീരുവോത്ത്

‘അനിയത്തിപ്രാവ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടതാരമായ നടനാണ് കുഞ്ചാക്കൊ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

‘അനിയത്തിപ്രാവി’ലെ സുധിയും മിനിയുമായി മികച്ച പ്രകടനമാണ് ചാക്കോച്ചനും ശാലിനിയും കാഴ്ച്ചവെച്ചത്. വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ എത്തിയ പ്രണയചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ‘അനിയത്തിപ്രാവി’നു പിന്നാലെ നിരവധി ആരാധകരെയാണ് കുഞ്ചാക്കൊ ബോബന് ലഭിച്ചത്.
‘അനിയത്തിപ്രാവി’നെ പോലുള്ള പ്രണയചിത്രങ്ങളിലൂടെയാണ് മലയാള സിനിമയുടെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോയായി ചാക്കോച്ചന്‍ മാറിയത്. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കാറുള്ളത്.

ഇപ്പോള്‍ കുഞ്ചാക്കൊ ബോബനെയും, ‘അനിയത്തിപ്രാവ്’ സിനിമയെയും കുറിച്ച് നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുന്നത്. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ചാക്കോച്ചനോടുള്ള ഇഷ്ടം പാര്‍വ്വതി തുറന്നു പറഞ്ഞത്.

‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി മലയാളത്തില്‍ ഒന്നിച്ച് അഭിനയിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളില്‍ വലിയ വിജയം ആവുകയും ചെയ്തിരുന്നു. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

പാര്‍വ്വതി തിരുവോത്തിന്റെ വാക്കുകളിലേക്ക്,

‘ ‘അനിയത്തിപ്രാവ്’ ഇറങ്ങിയ സമയത്ത് എനിക്ക് 8 വയസ്സായിരുന്നു. ഇപ്പോള്‍ ചിത്രം പുറത്തിറങ്ങിയിട്ട് 20 വര്‍ഷത്തില്‍ അധികമായി. അന്നും ഇന്നും അദ്ദേഹത്തെ കണ്ടാല്‍ ഒരു 18കാരനെ പോലെയാണ് തോന്നുക. എന്നെ കണ്ടാല്‍ 35-ും 60-ും വയസ്സുള്ള ആളെ പോലെയും.

അന്ന് ‘അനിയത്തിപ്രാവ്’ കണ്ട് ‘ഓ പ്രിയേ..’ പാട്ടും, ‘ഒരു രാജമല്ലി..’ പാട്ടും ഒക്കെ മനസ്സില്‍ തന്നെ നില്‍ക്കുന്ന സമയം ആയിരുന്നു. ഏത് ചെക്കനെ കണ്ടാലും അവന്‍ ചാക്കാച്ചനെ പോലെ ഉണ്ടോ എന്ന് ആയിരുന്നു അന്ന് നോക്കിയിരുന്നത്. എട്ട് ഒന്‍പത് വയസ്സ് മുതല്‍ അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു.

പക്ഷെ, ഞങ്ങള്‍ സെറ്റില്‍ കണ്ടുമുട്ടിയ സമയത്ത് ഒന്നും ‘അനിയത്തിപ്രാവ്’ സിനിമയെ കുറിച്ച് ഒന്നും തന്നെ മനസ്സില്‍ വന്നിരുന്നില്ല. രണ്ട് പേരും അഭിനയിക്കാനായി വന്നിരിക്കുന്നു. ഞങ്ങളുടെ ജോലി ചെയ്യുന്നു. ചാക്കോച്ചനൊക്കെ പക്ക പ്രൊഫഷണലിനെ പോലെ!

എന്നാല്‍ ഒരു ദിവസം ഞങ്ങള്‍ക്ക് ഒരു ഇന്റിമേറ്റ് സീന്‍ ‘ടേക്ക് ഓഫി’ല്‍ ചെയ്യേണ്ടി വന്നു. അപ്പോഴാണ് എനിക്ക് പെട്ടെന്ന് ഒരു കാര്യം മനസ്സില്‍ വന്നത്. അപ്പോള്‍ ഞാന്‍ ചാക്കോച്ചനോട് പറഞ്ഞു ‘എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷം ആണിത്.’ കാരണം, അന്നത്തെ കാലത്തെ ഫാന്റസി പുരുഷനാണ് ചാക്കോച്ചന്‍. ഇപ്പോള്‍ ഞാന്‍ ഒരു ഇന്റിമേറ്റ് സീന്‍ ചെയ്യുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷം പോലെ ആയിരുന്നു അത്.

ഞാന്‍ ചാക്കോച്ചന് ഒപ്പമുള്ള ചിത്രങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. അന്ന് ചില സുഹൃത്തുക്കള്‍ക്ക് എല്ലാം എന്റെ കാര്യത്തില്‍ ചെറുതായി അസൂയ തോന്നി.’

Most Popular

To Top