Kerala News

അതീവ ജാഗ്രതാ നിർദേശം; പമ്പാ ഡാം ഉടൻ തുറക്കും

പത്തനംതിട്ട  ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ പമ്പ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവ ഉയർത്തുന്നതോടെ ഡാമിലെ വെള്ളം 40 സെന്റി മീറ്ററോളം ഉയരും. ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.

ആറ് ഷട്ടറുകളാണ് രണ്ടടി വീതo ഉയർത്തുക. 9 മണിക്കൂർ നേരത്തേക്ക് ആണ് ഇവ ഉയത്തിവെയ്ക്കുക്ക. ഇതിലൂടെ 982 മീറ്റർ ഉയരത്തിൽ ജലം ക്രമീകരിച്ചു നിർത്താനാണ് തീരുമാനം. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്.

ഷട്ടറുകൾ തുറന്നു അഞ്ച് മണിക്കൂറിനുള്ളിൽ ജലം റാന്നി ടൗണിൽ എത്തും. അതിനാൽ ജനങ്ങൾ എല്ലാരും തന്നെ മുൻകരുതലുകൾ എടുക്കണമെന്നും ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു.

പമ്പ ആറും, മണിമല ആറും കനത്ത മഴയെ തുടർന്ന് കരകവിഞ്ഞു ഒഴുകുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളം കയറി തുടങ്ങി

Most Popular

To Top