ലോകം മുഴുവന്‍ ലോക്ക്ഡൗണിനെ നേരിടുന്ന ഈ സാഹചര്യത്തില്‍ ആരാധകര്‍ക്കായി താരങ്ങള്‍ പഴയ കാര്യങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ്. ആദ്യം തന്നെ അമ്മ വേഷങ്ങള്‍ ചെയ്തതുകൊണ്ട് പല സംവിധായകര്‍ക്കും തന്റെ പ്രായത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ നല്കാന് മടിയായിരുന്നുവെന്ന് നടി പത്മപ്രിയ. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ചെയ്യേണ്ടിയിരുന്ന കഥാപാത്രങ്ങളൊക്കെയാണ് തനിക്ക് കിട്ടിയതെന്ന് നടി പറഞ്ഞു. അഭിനയത്തിന് ഒരു അര്ദ്ധവിരാമമിട്ടിട്ട് നടി ഇപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനം ചെയ്യുകയാണ്. അമേരിക്കയിലെ സംസ്കാരവും ജീവിതശൈലിയും അവിടെ ലഭിക്കുന്ന സ്വാതന്ത്രവും ആഘോഷിക്കുകയാണ് ഇപ്പോള്‍ നടി.
നാട്ടില്‍ സിനിമയില്‍ അല്പം ഗ്ലാമറസായി വേഷമിട്ടാല്‍ പലരുടെയും നെറ്റി ചുളിയും. എന്നാല്‍ അമേരിക്കയില്‍ സൗകര്യത്തിനാണ് പ്രാധാന്യമെന്നും താന്‍ സിനിമകളെക്കാള്‍ ഗ്ലാമറസ്സായാണ് ജീവിക്കുന്നതെന്നും നടി പറഞ്ഞു.
പഠനത്തിന്റെ കാര്യത്തിലും ഒരുപാട് വ്യത്യാസമുണ്ട് അമേരിക്കയും ഇന്ത്യയും തമ്മില്‍. ഇന്ത്യയില്‍ ക്ലാസ്സ് പഠനമാണ്. എന്നാല്‍ അമേരിക്കയില്‍ ക്ലാസ്സില്‍ കയറണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. പഠനം സ്വയം കണ്ടുപിടിക്കുന്ന ഒരു പ്രക്രിയയാണ് അവിടെ.
മലയാളസിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചും നടി സംസാരിച്ചു. കാസ്റ്റിങ്ങ് കൗച്ച് മലയാളത്തില്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നും എങ്കിലും തനിക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നടി വെളിപ്പെടുത്തി. നായികമാര്‍ക്ക് അവസരങ്ങള്‍ക്കായി നായക നടന്മാരുമായും സംവിധായകരുമായും ഒക്കെ കിടക്കപങ്കിടേണ്ടി വരുന്നു. ഇപ്പോള്‍ മിക്ക നടിമാരും ഈ പ്രവണതയ്ക്കെതിരെ പ്രതികരിക്കുന്നുണ്ട്. പക്ഷെ മറ്റു ചിലര്‍ മാനം ഭയന്നും അവസരം കിട്ടാതെ ആയെങ്കിലോ എന്ന് ഓര്‍ത്തും എല്ലാം സഹിക്കുകയാണ്. നടിമാര്‍ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് സെറ്റിലേക്ക് വരുന്നതെന്ന് നടി പറഞ്ഞു.
പലര്‍ക്കും മോശമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പലതും മാനഭംഗത്തിന്റെ പരിധിയില്‍ വരില്ല. ചിലര്‍ നിതംബത്തില്‍ ഉരസുകയും ചുമലില്‍ പിടിച്ച് മ്ലേച്ഛമായി സംസാരിക്കുകയും ചെയ്യാറുള്ളതായി കേട്ടിട്ടുണ്ടെന്ന് നടി തുറന്നു പറഞ്ഞു. ഇതെല്ലാം ഫീല്‍ഡില്‍ സ്ഥിരമാണെന്നും പ്രതികരിച്ചാല്‍ അവര്‍ ഒരു സോറി കൊണ്ട് അത് ഒതുക്കുമെന്നുമാണ് നടി പറയുന്നത്. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവിലും പത്മപ്രിയ സജീവമാണ്.
