Entertainment

‘ഞാന്‍ ഒരിക്കലും വിവാഹിതയാകില്ല. എനിക്ക് ഒരു പങ്കാളിയുടെ ആവശ്യവുമില്ല.’ – ഓവിയ

ഓവിയ ബാബുരാജ് നായകനായി എത്തിയ ‘മനുഷ്യമൃഗം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ്. നടിയുടെ ആരാധകരുടെ പരിഭവം പിന്നീട് എന്തുകൊണ്ട് അവര്‍ മലയാളത്തിലേക്ക് വന്നില്ല എന്നതാണ്. നടി ഇപ്പോള്‍ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഓവിയയുടെ വാക്കുകളിലേക്ക്, ‘ഞാന്‍ ഒരിക്കലും വിവാഹിതയാകില്ല. എനിക്ക് ഒരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് കല്ല്യാണം വേണമെന്ന് ഇല്ല. എനിക്ക് സിനിമയോട് പോലും സ്നേഹമില്ല.

എല്ലാ വര്‍ഷവും എന്റെ രണ്ടു സിനിമകള്‍ വീതം റിലീസിന് എത്തുന്നുണ്ട്. ഒരുപാട് നാളത്തേയ്ക്ക് അഭിനയിക്കണം എന്ന ആഗ്രഹമൊന്നും എനിക്ക് ഇല്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നില്‍ എത്തണം എന്ന താത്പര്യമില്ല. എനിക്ക് താത്പര്യം ഉണ്ടെങ്കില്‍ ഞാന്‍ സിനിമ ചെയ്യും. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ വളരെ നല്ല ഒരു സ്ഥലത്താണ് ഇപ്പോള്‍ ഉള്ളത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top