Entertainment

അമ്പലത്തിലെ ഫോട്ടോഷൂട് പോലെ വിവാദം..പിരമിഡ് ഫോട്ടോഷൂട്, സംസ്കാരത്തെ ആക്ഷേപിച്ചു എന്ന് വിമർശനം .. മോഡൽ അറസ്റ്റിൽ….!!

കേരളത്തിൽ വിവാദമായ ഒന്നായിരുന്നു അമ്പലത്തിനുളളിൽ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്. ഇതുപോലെ ഇപ്പോൾ വിവാദമാകുകയാണ് പിരമിഡ് ഫോട്ടോഷൂട്. ഫോട്ടോഷൂട് ചിത്രങ്ങൾ പുറത്തായതോടെ മോഡൽ സൽ‍മ അൽ ഷിമിയെ അറസ്റ്റ് ചെയ്തു.

കെയ്‌റോയിൽ ജോസെർ പിരമിഡിന് മുൻപിൽ വെച്ചായിരുന്നു സൽമയും ഫോട്ടോഗ്രാഫർ ഹൌസ് മുഹമ്മദും ചിത്രങ്ങൾ പകർത്തിയത്. സംരക്ഷിത മേഖലയിൽ ഒരു അനുവാദവും കൂടാതെ ചിത്രങ്ങൾ പകർത്തി എന്നതിലാണ് ഇരുവർക്കും എതിരെ അറെസ്റ്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Salma Elshimy (@salma.elshimy.officiall)

 

കുറച്ച ദിവസങ്ങൾക്ക് മുൻപ് ആണ് ഷിമി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈജിപ്ഷൻ റാണിമാരുടെ സമാനമായ വസ്ത്രങ്ങൾ ധരിച്ചു നടത്തിയ ഫോട്ടോഷൂട് ചിത്രങ്ങൾ പുറത്തായതോടെ കടുത്ത വിമർശങ്ങൾ ആണ് നേരിട്ടത്. തങ്ങളുടടെ സംസ്കാരത്തെ അധിക്ഷേപിച്ചു എന്നതിൽ കടുത്ത വിമർശങ്ങൾ നേരിട്ട ചിത്രത്തിനെതിരെ സംരക്ഷണ മേഖലയിൽ അനുവാദമില്ലാതെ ഫോട്ടോഷൂട് നടത്തിയതിനു പോലീസും കേസെടുത്തു.

എന്നാൽ തനിക്ക് അനുവാദം നേടണം എന്നത് അറിയില്ലായിരുന്നു എന്നും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ആണ് അത് ചെയ്തത് എന്നും കോടതി മുൻപാകെ അറിയിച്ചു. ജോലി മാത്രമാണ് ചെയ്തത് എന്ന് ഹൌസ് മുഹമ്മദ് പറയുകയും അധികാരികളോട് സംസാരിച്ചിട്ടാണ് ചിത്രങ്ങളന് പകരത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. സംസാരിച്ചതിന് ശേഷം 15 മിനുട്ട് അവർ തനിക് അനുവദിച്ചു എന്നും ഹൌസ് പറഞ്ഞു.

Most Popular

To Top