Mobiles

5Gയുടെ പിന്തുണയോടെ ഓപ്പോ റെനോ എയ്സ് 2 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

ചൈനയില്‍ ഓപ്പോ റെനോ എയ്സ് 2 അവതരിപ്പിച്ചു. പുതിയ ഓപ്പോ ഫോണിന്റെ പ്രധാന സവിശേഷതകള്‍ 5G പിന്തുണയുള്ള സ്നാപ്ഡ്രാഗണ്‍ 865, 65W ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്, ക്വാഡ് ക്യാമറ സവിശേഷത, 90Hz പാനലുള്ള എച്ച്ഡിആര്‍ 10 + ഡിസ്പ്ലേ എന്നിവയാണ്. പഞ്ച് – ഹോള്‍ ഡിസ്പ്ലേയും ബെന്‍ഡ് പിന്‍ രൂപകല്പനയുമാണ് ഈ കാലത്തെ മിക്ക സ്മാര്‍ട്ട്ഫോണുകളെയും പോലെ ഈ സ്മാര്‍ട്ട്ഫോണിലും ഉള്ളത്. കട്ട്ഔട്ട് ഡിസ്പ്ലേ വണ്‍പ്ലസ് 8 സീരീസ്സില്‍ ഉണ്ടാകും. ഓപ്പോ റെനോ എയ്സ് 2നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ.

RMB 3,999 ആണ് ഓപ്പോ റെനോ എയ്സ് 2ന്റെ വില. ഇന്ത്യയില്‍ ഇത് ഏകദേശം 43,250 രൂപയാകും. ഇത് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനുള്ള വിലയാണ്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് RMB 4,399 ആണ് വില. ഇന്ത്യയില്‍ ഇതിന് ഏകദേശം 47,580 രൂപയാകും. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് RMB 4,599. ഇന്ത്യയില്‍ ഏകദേശം 49,740 രൂപയാണ്.

സവിശേഷതകള്‍

സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസ്സറുമായാണ് ഓപ്പോ റെനോ എയ്സ് 2 വിപണിയില്‍ എത്തുന്നത്. 12 ജിബി വരെ LPDDR5 റാമും UFS 3.0 സ്റ്റോറേജും ഓപ്പോ റെനോ എയ്സ് 2വിനെ പിന്തുണയ്ക്കുന്നു. ഇത് 5G, വൈ-ഫൈ 6, ടര്‍ബോ റൈറ്റ്, ഹോസ്റ്റ് പെര്‍ഫോമന്‍സ് ബൂസ്റ്റ് (എച്ച്പിബി) എന്നിവയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. 2400 × 1080p റെസല്യൂഷനോട് കൂടിയ 6.55 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, എച്ച്ഡിആര്‍ 10 + സപ്പോര്‍ട്ട് കാര്‍ഡിന് 91.8 ശതമാനം സ്ക്രീന്‍-ടു-ബോഡി-റേഷ്യോ എന്ന സവിശേഷതകളും വരുന്നുണ്ട്. ഇതില്‍ പ്രൊട്ടക്ഷനിനായി വന്നിരിക്കുന്നത് ഫിഫ്ത്ത് ജെനറേഷന്‍ കൊര്‍ണിങ്ങ് ഗോറില്ല ഗ്ലാസ്സാണ്. ഈ സ്മാര്‍ട്ട്ഫോണിനെ 100 ശതമാനം ഡിസിഐ-പി 3 കളര്‍ ഗാമറ്റ്, 1100 നിറ്റ്സ് തെളിച്ചം, 90 Hz റിഫ്രെഷ് റേറ്റ് എന്നീ സവിശേഷതകളും പിന്തുണയ്ക്കുന്നുണ്ട്.

കമ്പനി അവകാശപ്പെടുന്നത് ഓപ്പോ റെനോ എയ്സ് 2ന് ചില ഗെയിമുകളില്‍ വൈദ്യുതി ഉപഭോഗം 12 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ്. ഓപ്പോ ഗെയിമര്‍മാര്‍ക്കാണ് അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എന്ന് പറഞ്ഞിരിക്കുകയാണ്. ഫോണ്‍ ഓപ്റ്റിമൈസ് ചെയ്ത ഗെയിമിങ്ങ് അനുഭവം നല്‍കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. പുതിയ ഓപ്പോ ഫോണ്‍ വരുന്നത് ഹൈപ്പര്‍ബൂസ്റ്റ് 3.0, നൂതന 4 ഡി വി സി കൂളിങ്ങ് ടെക്ക് എന്നിവയുമാണ്. ബ്രാന്‍ഡ് ഓപ്പോ റെനോ എയ്സ് 2 ചാര്‍ജ്ജ് ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഗെയിമുകള്‍ സുഗമമായി കളിക്കാന്‍ കഴിയുമെന്ന് പറയുന്നു.

ഏറ്റവും പുതിയ ഓപ്പോ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയുടെ ബ്രീനോ സ്മാര്‍ട്ട് അസിസ്റ്റന്റ് വഴി ഗെയിം കളിക്കുന്ന സമയത്ത് ശബ്ദ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നു. ഓപ്പോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു 4D ഗെയിം വൈബ്രേഷന്‍ 2.0 സ്റ്റാന്‍ഡേര്‍ഡ് റെനോ എയ്സ് 2 അവതരിപ്പിക്കുന്നു. ഈ സവിശേഷത ഗെയിംപ്ലേ വൈബ്രേഷനുകള്‍ ഇഷ്ടാനുസൃതമാക്കും. ഡ്യൂവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഈ ഫ്രന്റ് ലൈന്‍ സ്മാര്‍ട്ട്ഫോണില്‍ വരുന്നു. ഡോള്‍ബി അറ്റ്മോസിനെയും ഇത് പിന്തുണയ്ക്കുന്നു. ഈ സ്മാര്‍ട്ട്ഫോണിന് വികസിതമായ 4000 എംഎഎച്ച് ബാറ്ററിയുണ്ട്. 65W വയര്‍ഡ് ചാര്‍ജ്ജിങ്ങും 40W സൂപ്പര്‍ എയര്‍വൂക്ക് വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്കും ഇത് പിന്തുണയ്ക്കുന്നു. ഇതില്‍ 10W റിവേഴ്സ് ചാര്‍ജ്ജിങ്ങ് ടെക്ക് സപ്പോര്‍ട്ടും വരുന്നു.

48 മെഗാപിക്സല്‍ സോണി IMX586 പ്രൈമറി സെന്‍സര്‍ ഓപ്പോ റെനോ എയ്സ് 2ന്‍റെ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. ഇത് 8 മെഗാപിക്സല്‍ സെന്‍സറും 119 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 2 മെഗാപിക്സല്‍ പോര്‍ട്രെയിറ്റ് സെന്‍സറുമായി ജോടിയാകുന്നു. 2 മെഗാപിക്സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറ സെന്‍സറും ഈ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. 16 മെഗാപിക്സല്‍ എഫ് / 2.4 സെന്‍സര്‍ മുന്‍വശത്ത് ഉണ്ട്. ആന്‍ഡ്രോയിഡ് 10 ഓപ്പറെറ്റിങ്ങ് സിസ്റ്റത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top