Viral

ഭര്‍ത്താവ് പോലീസ്. ഭാര്യ നേഴ്സ്. ദിവസങ്ങളായി തമ്മില്‍ കാണാതെ മഹാമാരിയെ തുരത്തുന്ന മാലാഖയും കാവല്‍ക്കാരനും

ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയ്ക്ക് എതിരെ പോരാടുകയാണ്. ഇന്ത്യയുടെ സ്ഥിതിയും മറ്റൊന്നല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടെ എല്ലാവരും അവരവരുടെ വീടുകളിലാണ്. എന്നാല്‍ സമൂഹത്തിലെ രണ്ട് വിഭാഗക്കാര്‍ക്ക് പേടിച്ച് വീട്ടില്‍ ഒതുങ്ങാന്‍ കഴിയില്ല - ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും. അങ്ങനെ പോരാടുന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സിവിള്‍ പോലീസ് ഓഫീസറായ ഹരി ഗണേഷിന്റെയും നേഴ്സായ ശരണ്യയുടെയും ചിത്രമാണ് അത്.
 
ശരണ്യ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നേഴ്സാണ്. ഹരി തൃശ്ശൂര്‍ എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും. ഹരി നാടിന്റെ കാവലാകുമ്പോള്‍ ശരണ്യ രോഗികളെ പരിചരിക്കുന്ന മാലാഖയാവുകയാണ്. ഇരുവരും മറ്റെല്ലാം മാറ്റി വെച്ച് ചുമതലകള്‍ക്ക് മുന്‍ഗണന നല്‍കി ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പോരാട്ടത്തിന്റെ ഭാഗം ആയിരിക്കുകയാണ്. ഒരു മാസമായി ഇരുവരും പരസ്പരം കണ്ടിട്ട്. എങ്കിലും ഇവര്‍ പരാതിയും പരിഭവവും ഇല്ലാതെ കടമകള്‍ നിറവേറ്റുന്നു.
 
പ്രിയപ്പെട്ടവര്‍ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഈ കൊറോണ കാലത്ത് പ്രതിബദ്ധതയോടെ പോരാടികൊണ്ടിരിക്കുന്ന ഇവരുടെ ചിത്രത്തിനു കീഴെ സ്നേഹവും നന്ദിയും നിറയുകയാണ്.
 
മഹാമാരിയ്ക്ക് എതിരെ ഇത്തരത്തില്‍ നിരവധി നേഴ്സുമാരും പോലീസ് ഉദ്യോഗസ്ഥരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അഹോരാത്രം പോരാടുകയാണ്. ഉറ്റവരെയും ഉടയവരെയും ഒന്നു കാണാന്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല. ഇവര്‍ കൈക്കുഞ്ഞുങ്ങളെയും പ്രായമായ മാതാപിതാക്കളെയും വീട്ടിലാക്കി നാടിനായി പോരാടുകയാണ്. പലപ്പോഴും ഇവര്‍ക്ക് അരികില്‍ എത്തണമെന്ന് വിചാരിച്ചാല്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു ഉദാഹരണം മാത്രമാണ് ഹരിയും ശരണ്യയും; ഇവരെപ്പോലെ എത്രയോ എത്രയോ പേര്‍ ലോകം എമ്പാടും തളരാതെ പോരാടുകയാണ്.
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top