ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവ്വിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫ് തന്റെ ഇരുപത്തൊന്നാം പിറന്നാള്‍ ആഘോഷിച്ചു. രാജ്യം ലോക്കഡൗണില്‍ ആയതിനാല്‍ വീട്ടില്‍ ലളിതമായി ആഘോഷിച്ചതിന്റെ ചിത്രം നൂറിന് പങ്കുവെച്ചു. തന്റെ കഴിഞ്ഞു പോയ വര്‍ഷത്തെ കുറിച്ച് നടി വികാരാധീനയായി.
നൂറിനിന്റെവാക്കുകളിലേക്ക്, ‘എനിക്ക് ജന്മദിന ആശംസകള്‍. 21 സുന്ദര വര്‍ഷങ്ങള്‍… ഇപ്പോഴത്തെ സാഹചര്യം അറിയുന്നത്കൊണ്ട് ഞാന്‍ ഒറ്റയ്ക്ക് വീട്ടിലാണ് പിറന്നാള്‍ ആഘോഷിച്ചത്. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി.
ഈ ചിത്രം പകര്‍ത്താന്‍ സഹായിച്ച സഹോദരി നച്ചുവിന് നന്ദി. എന്റെ ജന്മദിനത്തിന് ഈ ഇരുപത്തിയൊന്നിനെ കൈകളില്‍ ഏന്തിയ ചിത്രത്തെ മാത്രമായിരുന്നു എനിക്ക് ആവശ്യം. ലോക്ക്ഡൗണ്‍ ആയതിനാല്‍ അത് നടക്കുമോ എന്ന് പേടി ഉണ്ടായിരുന്നു. പക്ഷെ സഹോദരിയാണ് രണ്ടാമത്തെ അമ്മ എന്ന് എനിക്ക് അറിയാം. തുടക്കം മുതലേ ഈ ചിത്രം എടുക്കാന്‍ നീ എന്നെ സഹായിച്ചു.
ഇത്രയും വര്‍ഷങ്ങളായി പരിചയപ്പെട്ട എല്ലാവര്ക്കും നന്ദി. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്ന് ഞാന്‍ തിരിച്ചറിയുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഏറ്റവും മികച്ചത്. ഞാന്‍ ഒരുപാട് പേരെ പരിചയപ്പെട്ടു. ആത്മാര്‍ത്ഥതയുള്ള പല സൗഹൃദങ്ങളും നേടി. ഭാവയിലേക്കുള്ള സ്വപ്നങ്ങളുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചു. ഹൃദയവേദനകളും നഷ്ടങ്ങളും ഉണ്ടായി. ബാല്യത്തില്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്ന പലതിനെയും തിരികെ ലഭിച്ചു. താത്കാലികമായതിനെ കുറിച്ചും സ്ഥിരമായതിനെ കുറിച്ചും അറിയാന്‍ കഴിഞ്ഞു. സ്വയരക്ഷ പഠിച്ചു. ശക്തയാകാനും കഴിവുകളെ വികസിപ്പിക്കാനും പോരാടാനും പഠിച്ചു. അള്ളാഹുവിന്റെ അനുഗ്രഹത്തോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. എനിക്ക് സംഭവിച്ചതിനെല്ലാം അല്ഹംദുളില്ല!’
ഒരു അഡാര്‍ ലൗവ്വിനു ശേഷം താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. ഒരു അഡാര്‍ ലൗവ്വില്‍ നൂറിന് പ്രിയ പ്രകാശ് വാര്യറിന് ഒപ്പമാണ് അഭിനയിച്ചത്. ഒരു ടെലിവിഷന്‍ ചാറ്റ് ഷോവില്‍ പ്രിയയെക്കുറിച്ച് അവതാരകന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ താത്പര്യം ഇല്ലെന്നാണ് നടി പ്രതികരിച്ചത്. ഇഷ്ടമുള്ള കാര്യം ഇഷ്ടമില്ലാത്ത കാര്യം എന്ന സെഗ്മെന്റില്‍ ആയിരുന്നു ചോദ്യം.
നായകനായിരുന്ന റോഷനെ കുറിച്ചായിരുന്നു ആദ്യം ചോദിച്ചത്. റോഷന് നന്നായി ഡാന്‍സ് കളിക്കുമെന്നും തന്നെക്കാള്‍ നന്നായി കളിക്കാന്‍ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്നും നൂറിന് ഓര്‍ത്തു. റോഷനെ കുറിച്ച് ഇഷ്ടമല്ലാതിരുന്ന കാര്യം റോഷന് പെട്ടെന്ന് ടെന്‍സ്ഡ് ആകുമെന്നതും തന്റെ കൂടെ ഡാന്‍സ് കളിക്കാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് പറഞ്ഞെന്നതും ആയിരുന്നു.
പ്രിയാ വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ അല്‍പ്പസമയം നിശ്ശബ്ദയായിരുന്നതിനു ശേഷം അടുത്ത ചോദ്യത്തിലേക്ക് പോകാമെന്ന് നടി പറഞ്ഞു. എന്താണ് പ്രിയയില്‍ ഇഷ്ടമല്ലാത്തത് എന്ന് ചോദിച്ചപ്പോഴും അതേ ഉത്തരമായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലേയെന്ന് അവതാരകന് ചോദിച്ചപ്പോള്‍ ഇല്ലയെന്ന് നൂറിന് തുറന്നടിച്ചു. പ്രിയയുമായി അത്ര അടുപ്പത്തില്‍ അല്ലാതിരുന്നതുകൊണ്ട് അത്ര വ്യക്തമായി അറിയില്ലെന്ന് നടി പറഞ്ഞു.
