ക്രിക്കറ്റ് എന്നത് ജീവവായു ആയി കണ്ടുകൊണ്ടിരുന്ന ഒരാളുടെ ആദ്യരാത്രിയില്‍ ഭാര്യ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഫോട്ടോ ചൂണ്ടിക്കാണിച്ച് ‘അതാരാ?’ എന്ന് ചോദിക്കുന്നു. സച്ചിനെ അറിയാതിരിക്കുന്നതിന് പറഞ്ഞ കാരണമോ, ഹിന്ദി സിനിമയൊന്നും കാണാറില്ല. അത് കൊണ്ട് അറിയില്ലയെന്ന്. യഥാര്‍ത്ഥ ജീവിതത്തില്‍ എത്ര പേര്‍ക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. എങ്കിലും അങ്ങനെയൊരു രംഗം സിനിമയില്‍ ഉണ്ടായിട്ടുണ്ട്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ‘1983’ല്‍. ആ രംഗം കണ്ട് ചിരിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. നിഷ്കളങ്കയായ സുശീല എന്ന ആ കഥാപാത്രം ചെയ്ത ശ്രിന്ദയെ അപ്പോള്‍ മുതലാണ് ജനമനസ്സുകള്‍ ഏറ്റെടുത്തത്.
എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍ അനുസരിച്ച് ആ കഥാപാത്രത്തിനായി ആദ്യം എബ്രിഡ് ഷൈന്‍ സമീപിച്ചത് പ്രശസ്ത യുവ ഗായികയായ റിമി ടോമിയെയാണ്. 2002ല്‍ റിലീസ് ചെയ്ത ലാല്‍ ജോസ് ചിത്രം ‘മീശമാധവനി’ലെ “ചിങ്ങമാസം വന്നുചേര്‍ന്നാല്‍” എന്ന ഗാനത്തിലൂടെയാണ് റിമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് വരുന്നത്. പിനീട് പല ഹിറ്റ് ഗാനങ്ങള്‍ റിമിയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ കേട്ട് ആസ്വദിച്ചു വരുന്നു. ‘ഡും ഡും പീ പീ പീ’ എന്ന റിയാലിറ്റി ഷോയിലൂടെ റിമി ഷോ ആങ്കറിങ്ങും ആരംഭിച്ചു. ഇപ്പോള്‍ പല ഹിറ്റ് ഷോയുകളിലും അവതാരകയായും ജഡ്ജായും റിമി വ്യക്തിമുദ്ര പതിപ്പിക്കുന്നു.
റിമി എന്തിനാണ് ശ്യാമള എന്ന ആ കഥാപാത്രത്തെ നിരസിച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല. എങ്കിലും നിവിന്‍ പോളിയുമായുള്ള ആദ്യരാത്രി സീനാണ് അതിന് കാരണമെന്ന് ശക്തമായ പ്രചരണമുണ്ട്. ആദ്യരാത്രി രംഗം അഭിനയിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പല നടിമാരും ആ കാരണം കൊണ്ട് അവസരങ്ങള്‍ നിരസിച്ചിട്ടുമുണ്ട്. അതേ സമയം റിമി ഒരു അഭിമുഖത്തില്‍ പറഞ്ഞത് 15 ദിവസങ്ങളൊക്കെ മറ്റു തിരക്കുകളില്‍ നിന്ന് മാറി നില്ക്കാന് സാധിക്കാത്തതുകൊണ്ടാണ് താന്‍ ആ അവസരം നിരസിച്ചത് എന്നാണ്.
എന്നാല്‍ റിമി 2013ല്‍ ആഷിഖ് അബുവിന്റെ ‘അഞ്ചു സുന്ദരികള്‍’ എന്ന സിനിമയില്‍ ഒരു ചെറിയ വേഷവും 2015ല്‍ കണ്ണന് താമരക്കുളത്തിന്റെ ജയറാം ചിത്രം ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’യില്‍ നായികാവേഷവും ചെയ്യുകയുണ്ടായി. 2019ല്‍ വിവാഹമോചിതയായ റിമി ഇപ്പോള്‍ വിദേശയാത്രകളും ചാനല്‍ പരിപാടികളുമായി തിരക്കിലാണ്.
