തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് നിത്യാ മേനോന്. നിത്യാ മേനോനെക്കുറിച്ച് പലരും വിശേഷിപ്പിക്കാറ് ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ താരമാണ് എന്നാണ്. സിനിമയോട് താത്പര്യമില്ലാതെ അഭിനയിക്കാന്‍ വന്ന നിത്യ ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കേറിയ നടിയാണ്. മറ്റേതൊരു സെലിബ്രിറ്റിയെയും പോലെ നിത്യയെ ചുറ്റിപ്പറ്റിയും പല ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. താരം ഇപ്പോള്‍ അവയെ കുറിച്ചൊക്കെ തുറന്നു പറയുകയാണ്.
‘അനാവശ്യമായ ഗോസിപ്പുകളൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ എന്റെ പ്രണയം മുറിപ്പെട്ടു പോയ ഹൃദയവേദനയില്‍ നിന്നും ഞാന്‍ ഇപ്പോഴും പൂര്‍ണ്ണമായി മോചിതയായിട്ടില്ല.
പിന്നെ കുറേ കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നു. അത് ഇന്നും തുടരുന്നു. ഇക്കൂട്ടര്‍ക്ക് ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ്. നശിച്ച ജന്മങ്ങള്! തെലുങ്കിലെ പ്രശസ്ത നാടക കുടുംബം ശിഥിലമായത് ഞാന്‍ കാരണമാണെന്ന് വരെ പറഞ്ഞു.

തെലുങ്കിലെ ഒരു പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ ഞാന്‍ ആണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഗോസിപ്പുകളോട് ഒരിക്കലും ഞാന്‍ പ്രതികരിക്കാറില്ല. എന്നാല്‍ ചില ഗോസിപ്പുകള്‍ പലപ്പോഴും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മ്മഫലം കിട്ടും. ആദ്യപ്രണയത്തില് ഞാന്‍ വളരെ സീരിയസ്സായിരുന്നു.
പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. എന്റെ ആദ്യ പ്രണയം തകര്‍ന്നപ്പോള്‍ മുതല്‍ എനിക്ക് പുരുഷന്മാരോട് വെറുപ്പായിരുന്നു. കുറച്ചു കാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു. അതിന് ശേഷം അത്തരത്തില്‍ ഒരു ബന്ധം ഉണ്ടായിട്ടില്ല.

എന്നാല്‍ പ്രമുഖ നടനുമായിട്ടുള്ള പ്രേമബന്ധ ഗോസിപ്പ് എന്നെ ഒരുപാട് വേദനിപ്പിച്ചു. പക്ഷെ ഞാന്‍ ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ആ ‘പ്രേമം’ സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹമോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേത് മാത്രമാണ്. ഇത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗോസിപ്പുകളോട് ഞാന്‍ പ്രതികരിക്കാറില്ല. എന്ന് കരുതി അവ മനസ്സിന് ഉണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകാറില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ ഫലം കിട്ടും. എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാന്‍ ആരെയും വിവാഹം ചെയ്യില്ല. എനിക്ക് ഇഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയുള്ളു.’ നടി വികാരനിര്‍ഭരയായി.
