Entertainment

‘എന്റെ പാതി. എന്റെ സ്നേഹം.’ ; മകള്‍ക്കൊപ്പം ക്വാറന്റീന്‍ സമയം ആസ്വദിച്ച് നടി നിത്യ ദാസ്

മലയാളികളുടെ പ്രിയങ്കരിയായ നടി നിത്യ ദാസിനെ നമുക്ക് ഓര്‍ക്കാന്‍ ‘ഈ പറക്കും തളിക’യിലെ ബാസന്തി (ഗായത്രി) എന്ന ഒറ്റ കഥാപാത്രം മതി. ‘ഈ പറക്കും തളിക’ ദിലീപിന്റെ ഏറ്റവും മികച്ച കോമഡി സിനിമകളില്‍ ഒന്നാണ്. ഇപ്പോഴും മലയാളികളുടെ മനസ്സില്‍ താമരാക്ഷന്‍ പിള്ള ബസും, എലിയും, ഉണ്ണിയും, സുന്ദരനും എല്ലാം തങ്ങിനില്‍പ്പുണ്ട്. നിത്യ ദാസ് അവതരിപ്പിച്ച ബാസന്തി അതില്‍ യാദൃച്ഛികമായി കടന്നുവരുന്ന കഥാപാത്രമാണ്.

നിത്യയ്ക്ക് തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ സാധിച്ചു. പക്ഷെ താരത്തിന് മലയാള സിനിമ വേണ്ട പരിഗണന നല്‍കിയോ എന്ന് സംശയമാണ്. നടി 15-ിലേറെ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചുരുക്കമാണ്. പിന്നീട് നിത്യയ്ക്ക് നല്ല ഒരു കഥാപാത്രം ലഭിച്ചത് മോഹന്‍ലാല്‍ ചിത്രമായ ‘ബാലേട്ടനി’ലാണ്.

2007ല്‍ നിത്യ അരവിന്ദ് സിംഗ് ജമാലിനെ വിവാഹം ചെയ്തു. നിത്യ അരവിന്ദിനെ പരിചയപ്പെടുന്നത് ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടെയാണ്. അരവിന്ദ് ചെന്നൈയില്‍ പോകുന്ന യാത്രയില്‍ നിത്യ സഞ്ചരിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റിലെ ക്യാബിന്‍ ക്രൂ മെമ്പറായിരുന്നു. ഇവര്‍ക്ക് 2 മക്കളാണ്. നിത്യ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നു.

എങ്കിലും താരം ഇപ്പോഴും തമിഴ്, മലയാളം സീരിയലുകളില്‍ സജീവമാണ്. നിത്യ വിശേഷങ്ങള്‍ എല്ലാം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെക്കാറുള്ളത്. മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് നിത്യ ഈ ക്വാറന്റീന്‍ സമയത്ത് ഏറ്റവും കൂടുതല്‍ പങ്കുവെച്ചത്. നിത്യ മകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.

താരം ചിത്രങ്ങള്‍ പങ്കുവെച്ചത് ‘എന്റെ പാതി. എന്റെ സ്നേഹം.’ എന്ന അടിക്കുറുപ്പോടെയാണ്. താരം മകളുമായി നല്ല കെമിസ്ട്രി ഉണ്ടെന്നും കുറിച്ചു. ഇരുവരും വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ ലോക്ക്ഡൗണിന്റെ തുടക്ക കാലത്ത് താരം പങ്കുവെച്ചിരുന്നു. നാളുകള്‍ ഇത്ര കഴിഞ്ഞിട്ടും, രണ്ട് കുട്ടികളുടെ അമ്മയായിട്ടും അതിസുന്ദരിയായ താരം തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top