Entertainment

ശരീരഭാരം കുറച്ച് ‘ചിക്ക്’ ആയി നിത അംബാനി!!! കുറച്ചത് 18 കിലോയോളം ഭാരം!! മധുര പതിനേഴു ആയെന്ന് ആരാധാകർ !!!

ഭാരം കുറക്കുവാനും ശരീരം ഫിറ്റ് ആയി നിലനിര്തുവാനും ശ്രമിക്കുന്നവർക്ക് ഒരു മാതൃക ആയി മാറിയിരിക്കുകയാണ് നിത അംബാനി . സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കുന്ന നിതാ അംബാനി ഇപ്പോൾ തന്റെ മകന്റെ പിന്നാലെ ശരീരഭാരം കുറച്ചിരിക്കുകയാണ് .

വളരെ അധികം ശരീര ഭാരമുള്ളതായിരുന്നു നിത അംബാനിയുടെ മകൻ ആനന്ദ് അംബാനി. എന്നാൽ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമായി ഏകദേശം 100 കിലോയോളം ശരീരഭാരം കുറച്ചിരുന്നു . വ്യക്തമായ ഡയറ്റിംഗും വ്യായാമവും വിനോദ് ചോപ്രക്ക് കീഴിലുള്ള പരീശിലനവും ആണ് ആനന്ദിനെ ഈ കടമ്പ കടക്കുവാൻ സഹായിച്ചത് . ഇപ്പോളിതാ മകന്റെ പിന്നാലെ നിത അംബാനിയും ശരീരഭാരം കുറച്ചിരിക്കുകയാണ് . ഏതാനും മാസങ്ങൾ മാത്രം എടുത്തുകൊണ്ട് നിത അംബാനി കുറച്ചത് 18 കിലോയോളം ആണ് .

ഭാരം കുറക്കുവാൻ നിത ചെയ്തത് ബീറ്റ്റൂട്ട് ഡയറ് ആണ് . ദിവസവും രണ്ടു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യുസും പച്ചകറികളും ദിവസം ചെയ്ത നൃത്തവും ആണ് നിത്യയെ ശരീരഭാരം കുറക്കുവാൻ സഹായിച്ചത്. മകൻ ആയിരുന്നു ഏറ്റവും വലിയ പ്രചോദനം എന്ന് നിത അംബാനി പറഞ്ഞു.

Most Popular

To Top