Sports

ബ്ലാസ്റ്റേഴ്സ് കോടികള്‍ മുടക്കി ; ഇനി ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം നിഷു കുമാര്‍

5 കോടി രൂപ ബംഗളൂരു എഫ്.സി പ്രതിരോധതാരം നിഷു കുമാറിനായി ബ്ലാസ്റ്റേഴ്സ് മുടക്കി. ബ്ലാസ്റ്റേഴ്സുമായി നിഷു കുമാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് 4 വര്‍ഷത്തേക്കാണ്. ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രമുഖ ഇംഗ്ലിഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ്.

ഇതോടെ നിഷുകുമാര്‍ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി. നേരത്തെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേഷ് ജിങ്കനാണ്. 2017ല്‍ 3.8 കോടി രൂപയ്ക്കാണ് ജിങ്കനുമായി നാല് വര്‍ഷത്തെ കരാര്‍ ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നത്.

മഞ്ഞപ്പടയുടെ ഏറ്റവും വലിയ ആശ്വാസം സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ട പശ്ചാത്തലത്തില്‍ നിഷു കുമാര്‍ സ്വന്തം നിരയില്‍ ഉള്ളതാണ്. ബംഗളൂരുവിനായി 22കാരനായ നിഷു കുമാര്‍ കഴിഞ്ഞ അഞ്ച് സീസണുകളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ബംഗളൂരു എഫ്.സിയില്‍ 2015-ിലാണ് നിഷു കുമാര്‍ എത്തുന്നത്. അവസാന രണ്ട് ഐ.എസ്.എല്ലുകളില്‍ പരിശീലന്‍ കുവാഡ്രറ്റിന്റെ വിശ്വസ്ത താരമായ നിഷു 36 മത്സരങ്ങളില്‍ അവരുടെ ആദ്യ ഇലവനില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. നിഷുകുമാര്‍ ടീമിനായി രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ദേശീയ ടീമിലും അടുത്തിടെ താരം അരങ്ങേറ്റം കുറിച്ചിരുന്നു.

ബംഗളൂരു എഫ്.സിയുമായുള്ള കരാര്‍ അവസാനിക്കുന്ന നിഷു കുമാറിന് സ്വന്തം ടീമില്‍ നിന്ന് അടക്കം മൂന്നോളം ക്ലബ്ബുകളില്‍ നിന്ന് ഓഫര്‍ എത്തിയിരുന്നുവെങ്കിലും താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top