Entertainment

വിവാഹവാര്‍ഷിക ആശംസകള്‍ക്ക് മോഹന്‍ലാലിന്റെ സ്നേഹത്തോടെയുളള മറുപടി. സന്തോഷം പങ്കുവെച്ച് നിര്‍മ്മല്‍ പാലാഴി

നിര്‍മ്മല്‍ പാലാഴി മിനിസ്ക്രീനിലെ ഹാസ്യ പരിപാടികളിലൂടെ കയ്യടി നേടി, ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ്. നിര്‍മ്മല്‍ മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന ഹാസ്യ പരിപാടിയിലെ കാലിക്കറ്റ് വി ഫോര്‍ യു എന്ന ടീമിനു വേണ്ടി കാഴ്ച്ചവെച്ച പ്രകടനങ്ങള്‍ വലിയ ജനശ്രദ്ധ നേടുകയുണ്ടായി. നിര്‍മ്മല്‍ ഏഴു വര്‍ഷങ്ങള്‍ മുമ്പ് ‘കുട്ടിയും കോലും’ എന്ന ഗിന്നസ് പക്രു ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ഇതിനോടകം അദ്ദേഹം ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിര്‍മ്മലിന് ലഭിച്ചു. ഈ അടുത്തായിട്ടാണ് അദ്ദേഹത്തിന് മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിക്കാനുളള ഭാഗ്യവും ലഭിച്ചത്.സിദ്ദിഖിന്റെ ‘ബിഗ് ബ്രദര്‍ ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ മോഹന്‍ലാല്‍ നിര്‍മ്മലിന് അയച്ച മെസ്സേജുകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും തങ്ങളുടെ മുപ്പത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആശംസകള്‍ അറിയിച്ചുകൊണ്ട് നിര്‍മ്മല്‍ മോഹന്‍ലാലിന് വാട്സാപ്പില്‍ ഒരു മെസ്സേജ് അയച്ചിരുന്നു. അതിനു മോഹന്‍ലാല്‍ നന്ദി പറയുന്നതും നിര്‍മ്മല്‍ സുരക്ഷിതനാണോ എന്നും അന്വേഷിക്കുന്ന മെസ്സേജുകളുടെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ നിര്‍മ്മല്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം നിര്‍മ്മല്‍ ഇങ്ങനെയും കുറിച്ചു : ‘ഇങ്ങനെ, ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻ എന്നോ, അൽപൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല. സന്തോഷം അങ്ങേ തലക്കൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top