Entertainment

ചാക്കോച്ചന്റെ കൂടെ അഭിനയിക്കാനുള്ള സൗന്ദര്യം ഒന്നും നിനക്കില്ല..!! വിമർശനങ്ങൾ ഒരുപാടുണ്ടാരുന്നു…എന്നാൽ …!!

സാധാരണകാരുടെ നായിക ആണ് നിമിഷ സജയൻ. സാധാരണം ആയ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരം ആണ് നിമിഷ സജയൻ. നടി എന്നാൽ ഇംഗ്ലീഷും മേക്കപ്പും മിന്നുന്ന ഡ്രസ്സും ഒക്കെ വേണം എന്നുള്ള ക്ലിഷേ സംവിധാനം തകർത്ത് ഒരു മേക്കപ്പും ഇല്ലാതെ ഒരു സാധാ കോട്ടൺ ചുരിദാർ അണിഞ്ഞു സ്‌ക്രീനിൽ എത്തിയ താരം ആണ് നിമിഷ.
ആദ്യ സിനിമ കൊണ്ട് തന്നെ ആളുകൾ താരത്തെ ഏറ്റെടുത്തു.

“ഇതെന്റെ സ്വാഭാവിക സൗന്ദര്യം ആണ് ഞാൻ മേക്കപ്പ് ഇടാറില്ല, എന്ന് താരം പറഞ്ഞിരുന്നു…

അത്‌ വലിയ വാർത്തകൾക്ക് കാരണം ആയിരുന്നു. ഇപ്പോൾ താരത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ഉള്ള മറ്റൊരു വാർത്ത ആണ് വാർത്തകൊളങ്ങളിൽ.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മാംഗല്യം തന്തുനാനേന എന്ന സിനിമയിൽ നിമിഷ ആയിരുന്നു ചക്കൊച്ഛന്റെ നായിക. താരത്തിന്റെ മൂന്നാമത്തെ സിനിമയായിരുന്നു. എന്നാൽ കുഞ്ചാക്കോബനെ പോലെ ഉള്ള ഒരു നടനൊപ്പം അഭിനയിക്കാൻ മാത്രം ഉള്ള സൗന്ദര്യം നിമിഷക്കില്ല എന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു. പലരും നേരിട്ട് പോലും താരത്തിനെതിരെ വന്നിരുന്നു എന്ന് സിനിമ സംവിധായിക സൗമ്യ സദാനന്ദൻ തുറന്ന് പറഞ്ഞു.

വിമർശനങ്ങളും ഇത്തരം താഴ്ത്തി കേട്ടലുകളും ഒക്കെ താരത്തെ മാനസികമായി തളർത്തി. പക്ഷെ പിന്നീട് താരം തന്നെ അതിനെ അതിജീവിച്ചു. അതിനായി പല മോട്ടിവേഷനുകളും താരത്തെ സഹായിച്ചു. അതിൽ സംവിധായിക സൗമ്യക്ക് വലിയ പങ്ക് ഉണ്ട്. നിമിഷയുടെ മാനസികാവസ്ഥ ശരി ആകാൻ സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തതായും സൗമ്യ പറഞ്ഞു.
. ഇപ്പോൾ മലയാളത്തിലേ മുൻനിര നായികമാരിൽ ഒരാൾ ആണ് താരം. താരത്തിന്റെ പുതിയ ചിത്രം മഹത്തായ അടുക്കള മഹത്തായ വിജയം ആണ് കൈവരിച്ചിരിക്കുന്നത്.

2017 ലാണ് നിമിഷ സിനിമയിലേക്ക് കാൽ എടുത്തു വയ്ക്കുന്നത്. . സുരാജ് നായകനായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയാണ് നിമിഷയുടെ അഭിനയമികവിന് വഴി കാട്ടി ആയത്. പിന്നീട് സുരാജ് നിമിഷ കോമ്പോ ഒരു ഹിറ്റ് കോമ്പിനേഷൻ ആയിരുന്നു .പ്രേക്ഷകർക്ക് ഒരുപാട് പ്രിയപ്പെട്ട ഒരു കൂട്ട്കെട്ട്.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്ന സിനിമകളിലെ അഭിനയത്തിന് 2018ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കൂടി സ്വന്തം ആക്കിയ മിടുക്കി ആണ് നിമിഷ. അത്‌ അല്ലാതെയും നിരവധി അവാർഡുകളും താരം സ്വന്തം ആക്കി. സിനിമ തിരഞ്ഞെടുക്കുമ്പോൾ താരം കാണിക്കുന്ന ശ്രെദ്ധ പ്രെശംസ അർഹിക്കുന്ന ഒന്നാണ്.അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങളിൽ ആണ് താരം എത്തുന്നത്. ചുമ്മാ ഏതേലും ചിത്രത്തിൽ എന്തേലും അഭിനയിക്കാൻ നിമിഷ നിൽക്കില്ല. അതുകൊണ്ട് ആണ് താരത്തിനു മികച്ച ചിത്രങ്ങൾ ലഭിക്കുന്നത്.

നടി എന്നതിന് ഉപരി മാർഷൽ ആർട്ടിസ്റ്റ് കൂടിയാണ് നിമിഷ. തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താരം ബ്ലാക്ക്ബെൽറ്റ് സ്വന്തം ആക്കിയത് . തായ്‌ക്വോണ്ടോയിൽ ദേശീയതല മത്സരത്തിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.എല്ലാം കൊണ്ടും മിടുക്കി ആണ് താരം.

Most Popular

To Top