Entertainment

കിടിലൻ ചിത്രങ്ങളും അടികുറുപ്പുകളും ആയി നിമ ചന്ദ്രന്റെ ഫോട്ടോ ഷൂട്ട്.

 

പണ്ടൊക്കെ ഒരു സിനിമയിലോ സീരിയലോ ഒക്കെ അഭിനയിക്കുമ്പോൾ ആണ് ആളുകൾ ശ്രെദ്ധിക്കപ്പെടുന്നത്.ഇപ്പോൾ ഫേമസ് ആകാൻ വലിയ പാടൊന്നും ഇല്ലാത്ത കാലം ആണ്. ഒരു ടിക് ടോക്ക് വിഡിയോ മതി വൈറൽ ആകാൻ. അങ്ങനെ സോഷ്യൽ മീഡിയയിൽ കൂടി ആളുകൾക്ക് സുപരിചിത ആയ ആളാണ് നിമ ചന്ദ്രൻ. വീഡിയോകളിലുടെയും ഡബ്സ്മാഷ്കളിലുടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം. പൂമ്പാറ്റകളുടെ താഴ് വര എന്ന ചിത്രത്തിലൂടെ ആണ് സിനിമലോകത്തേക്ക് അരങ്ങേറ്റം നടത്തുന്നത്.

ചലച്ചിത്ര ലോകത്ത് ഭാഗ്യം താരത്തെ കടക്ഷിച്ചില്ല എന്ന് വേണമെങ്കിൽ പറയാം. പ്രതീക്ഷിച്ച വിജയം താരത്തിനു ലഭിച്ചില്ല. സിനിമയ്ക്ക് തത്കാലം അവധി കൊടുത്തു താരം പരമ്പരകളിലേക്ക് ചുവട് മാറ്റം നടത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന പരമ്പരയിലൂടെയും മാർജാരൻ എന്ന ഷോർട്ട് ഫിലിമിലൂടെയും ആളുകളുടെ വീണ്ടും ആളുകളുടെ ശ്രേദ്ധാകേന്ദ്രമായി. സോഷ്യൽ മീഡിയയിൽ സജീവമായ നിമ തൻറെ പുതിയ വീഡിയോകളും ചിത്രങ്ങളും ആരാധകർക്കായി പങ്കു വയ്ക്കാൻ മടി ഇല്ലാത്ത ആൾ ആണ് . നിമിഷങ്ങൾ കൊണ്ട് ഇവയൊക്കെ താരംഗമാക്കാറുണ്ട് .നിമയുടെ ചിത്രങ്ങളെക്കാൾ കൂടുതൽ ശ്രെദ്ധിക്കപ്പെടുന്നത് പലപ്പോഴും താരം നൽകുന്ന ക്യാപ്‌ഷനുകൾ ആണ്.

വ്യത്യസ്തവും പുതുമയും നിറഞ്ഞ അടിക്കുറിപ്പ് ആണ് താരം ചിത്രങ്ങൾക്ക് നൽകാറുള്ളത് . നിമയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് താരം തന്റെ ചിത്രങ്ങള്‍ ഒക്കെ ആരാധകര്‍ക്കായി പങ്കു വയ്ക്കുന്നത്. നിരവധി ഫോളോവേഴ്‌സ് ആണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. തന്റെ വേദനയും ആഹ്ലാദവും എല്ലാം താരം തന്റെ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും ആണ് ആരാധകരോട് സംവേദിക്കുന്നത് മറ്റുള്ളവരുടെ മനസിന്‌ ശക്തിയും പ്രചോദനവും നൽകുന്ന മോട്ടിവേഷന്‍ രീതിയിൽ ഉള്ള ക്യാപ്ഷനുകള്ളും താരം തന്റെ ചിത്രത്തോട് ഒപ്പം ഉള്‍പ്പെടുത്താറുണ്ട്.

Most Popular

To Top