Entertainment

നടി നിക്കി ഗല്‍റാണി വിവാഹിതയാവുന്നു? യുവനടന്റെ കുടുംബത്തിനൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ വൈറല്‍

മലയാളി അല്ലെങ്കിലും മലയാളിയുടെ പ്രിയ താരമായി മാറിയ നടിയാണ് നിക്കി ഗില്‍റാണി. നിക്കി ഗില്‍റാമിയും സഹോദരി സഞ്ജന ഗില്‍റാണിയും നടിമാരാണ്. സഞ്ജന ബോളിവുഡിലാണ് കൂടുതലും തിളങ്ങിയിരിക്കുന്നത്. ഇരുവരും ഉടന്‍ വിവാഹിതരാകും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ നിക്കിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്ത പുറത്തായിരിക്കുകയാണ്. തനിക്ക ഒരു പ്രണയം ഉണ്ടെന്ന് നിക്കി നേരത്തെ തന്നെ നടി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ നിക്കിയും തമിഴ് നടന്‍ നടന്‍ ആദി പിനിസെറ്റിയും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നിക്കി നടന്റെ കുടുംബത്തോടൊപ്പമുള്‌ല ചില ഫോട്ടോസ് പുറത്ത് വന്നതോടെയായിരുന്നു ആരാധകര്‍ ഇവര്‍ വിവാഹിതരാവുകയാണെന്ന് ഔഹിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ആദിയുടെ പിതാവും സംവിധായകനുമായ രവി രാജ പിനിസെറ്റിയുടെ പിറന്നാള്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കുടുംബത്തിനൊപ്പമായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ ആദി തന്നെയായിരുന്നു ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ആദിയുടെ അച്ഛനും അമ്മയും സഹോദരിമാരും അടക്കമുള്ള കുടുംബത്തിനൊപ്പം പുറമേ നിന്ന് നടി നിക്കിയും ഉണ്ടായിരുന്നു. ഇതോടെയാണ് ആദിയും നിക്കിയും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയം ഉളവായത്. നേരത്തെ വിവാഹം ഉണ്ടാവുമെന്നൊരു സൂചന നിക്കി നല്‍കിയിരുന്നെങ്കിലും ഇതു സംബന്ധിച്ച് താരങ്ങളോ അടുത്ത ബന്ധുക്കളോ കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

ഞങ്ങള്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടുമുട്ടിയതെന്നും അധികം വൈകാതെ തന്നെ അതാരാണെന്ന് പറയുമെന്നും നിക്കി കാമുകനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. കാമുകന്‍ ആദിയാണോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്.

Most Popular

To Top