Entertainment

ചുവപ്പില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നിഖില വിമല്‍; ചിത്രം വൈറലാകുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നിഖില വിമല്‍. ഞാന്‍ പ്രകാശന്‍, ലൗ24*7, അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയ സിനിമകളില്‍ തിളങ്ങിയ നടിയാണ് നിഖില.

പൊതുവെ നാടന്‍ വേഷങ്ങളിലെത്താറുള്ള നിഖില ഇപ്പോള്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈന്‍ കലണ്ടറിന് വേണ്ടിയാണ് സ്‌റ്റെലിഷ് ഗ്ലാമര്‍ ലുക്കില്‍ നിഖില ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

ബോള്‍ഡ് ലുക്കിലാണ് താരം ചിത്രത്തില്‍ ഉള്ളത്. ചിത്രം വന്‍ വൈറലാണ്. കഴിഞ്ഞദിവസം പ്രയാഗയും മനോരമ ഓണ്‍ലൈന്‍ കലണ്ടറിനായി ചെയത് ഫോട്ടോഷൂട്ട് വൈറലായിരുന്നു.

ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിഖില അഭിനയത്തിലേയ്ക്ക് എത്തിയത്. ശാലോം ടി വി യിലെ അല്‍ഫോന്‍സാമ എന്ന സീരിയലിലും നിഖില.

മലയാളത്തിന് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായിട്ടായിരുന്നു നിഖിലയുടെ തമിഴ് അരങ്ങേറ്റം.

Most Popular

To Top