Entertainment

ഭർത്താവിനെ വശീകരിച്ച് തട്ടിയെടുത്തു..!! വാർത്ത സമ്മേളനം നടത്തി യുവതി

ദാമ്പത്യബന്ധങ്ങൾ തകരുന്നതിൽ ഇപ്പോൾ മുൻപന്തിയിൽ ആണ് കേരളം. അത്തരത്തിൽ ഒരു വാർത്ത ആണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. കൂടപ്പിറപ്പിനെ പോലെ വിശ്വസിച്ച കൂട്ടുകാരി സ്വന്തം ഭര്‍ത്താവിനെ വശീകരിച്ച് തട്ടിയെടുത്തതായി യുവതിയുടെ വാര്‍ത്താസമ്മേളനം നടത്തി. പ്രവാസി ഭര്‍ത്താവിന്റെയും കാമുകിയുടെ കറക്കവും മറ്റും ഭാര്യ കൈയോടെ കണ്ടു പിടിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിനിയും നൃത്ത അദ്ധ്യാപികയുമായ ബിന്‍സിയാണ് വാർത്തയും ആയി തന്റേടത്തോടെ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഭര്‍ത്താവിനെ കൂട്ടുകാരിയും 12 വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീ സ്വന്തമാക്കി മാറ്റി തന്റെ ജീവിതത്തില്‍ നിന്നും പറിച്ചു എടുത്തു എന്നാണ് ബിൻസിയുടെ ആരോപണം. കോഴിക്കോട് പ്രസ്‌ക്ലബില്‍ ആണ് യുവതി വാര്‍ത്ത സമ്മേളനം നടത്തിയത്.

എന്നാല്‍ എല്ലാ മാസവും ഭാര്യക്ക് 5000 രൂപ വീതം കൊടുക്കാറുണ്ട് എന്നാണ് ഭര്‍ത്താവ് ഭാഗ്യേഷ് മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത് . എന്നാല്‍ ഭര്‍ത്താവ് പറയുന്നത് കല്ല് വച്ച നുണ ആണ് എന്നും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് തനിക്ക് പണം നൽകുന്നത് എന്നും അത്‌ തന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളു എന്നും ബിന്‍സി പറഞ്ഞു . വര്‍ഷങ്ങളായി തന്നെയും മകനെയും ഉപേക്ഷിച്ചു കാമുകിയുമായി ഗള്‍ഫില്‍ ജീവിക്കുക ആണ് ഭര്‍ത്താവെന്നും ബിന്‍സി വ്യക്തമാക്കി .

2006ലാണ് കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിയായ ഭാഗ്യേഷും ബിന്‍സിയും ഒരുമിച്ചു ഉള്ള വിവാഹജീവിതം ആരംഭിക്കുന്നത് . വിവാഹസമയത്ത് 60 പവനിൽ അധികം സ്വര്‍ണം വീട്ടുകാര്‍ ബിന്‍സിക്ക് നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍ ഇരുവരും ഗുരുവായൂരിലായിരുന്നു താമസം . ഗുരുവായൂരിലെ ഒരു റിസോര്‍ട്ടിലായിരുന്നു ആ സമയത്ത് ഭാഗ്യേഷ് ജോലി നോക്കിയിരുന്നത് . പിന്നീട് ബിന്‍സിയുടെ സ്വര്‍ണം വിറ്റിട്ടാണ് ഭാഗ്യേഷ് ഗള്‍ഫിലേക്ക് ജോലിക്കായി ചേക്കേറുന്നത് . ഭാഗ്യേഷ് ഗള്‍ഫിലുള്ള സമയത്ത് തന്നെയാണ് ഇവരുടെ അയല്‍വാസിയായ സ്ത്രീയെ ബിന്‍സി പരിചയപ്പെടുന്നത്.

നൃത്ത അദ്ധ്യാപികയായ ബിന്‍സി ആ മേഖലയുമായുള്ള ആവിശ്യത്തിന് ആണ് അവരുമായി സൗഹൃദത്തിൽ ആകുന്നത് . എന്നാൽ ആ സൗഹൃദം തന്റെ ജീവിതം തകർക്കാൻ കഴിവ് ഉള്ള ഒന്നാണ് എന്ന് ബിൻസി അറിഞ്ഞില്ല. പിന്നീട് ഭാര്യയുടെ കൂട്ടുകാരിയും ഭാഗ്യേഷും സൗഹൃദത്തിൽ ആയി പിന്നീട് അത്‌ അടുപ്പത്തിന് വഴി വച്ചു . കൂട്ടുകാരി തന്റെ സഹോദരിയെ പോലെ ആണ് എന്ന് ഭാഗ്യേഷ് ബിന്‍സിയെ വിശ്വസിപ്പിച്ചു .

ജോലി ചെയ്യുന്ന സ്ഥലത്ത് ഒക്കെ സ്ത്രീ ഭാഗ്യേഷിന്റെ ഫോട്ടോ കാണിച്ച് ഇതാണ് തന്റെ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ടു. . അപ്പോഴാണ് ബിന്‍സി തന്റെ ജീവിതത്തിൽ വരാൻ ഇരിക്കുന്ന അപകടം മനസ്സിലാക്കിയത്. ഈ സമയത്ത് തന്നെ ഈ സ്ത്രീയോട് ബിന്‍സി ഇനി തന്റെ വീട്ടിലേക്ക് വരരുതെന്നും തന്റെ ഭര്‍ത്താവിനെ സ്വന്തം ആകാൻ ശ്രെമിക്കരുത് എന്നും തുറന്നു പറഞ്ഞു. ഇത് അറിഞ്ഞ ഭാഗ്യേഷ് ബിന്‍സിയെ ശാരീരികമായി ഉപദ്രവിക്കുക വരെ ഉണ്ടായി.

ഇതിന് ശേഷം ഗള്‍ഫിലേക്ക് ചുവട് മാറ്റിയ ഭാഗ്യേഷ് പിന്നീട് എല്ലാ ആറ് മാസത്തിലും നാട്ടില്‍ എത്താറുണ്ട് എങ്കിലും ഭാര്യ ബിന്‍സിയെയൊ മകനെയൊ തിരിഞ്ഞു നോക്കിയില്ല.
ഭാര്യയോട് ഓരോ കാരണങ്ങള്‍ പറഞ്ഞ് നാട്ടിലേക്ക് വരുന്നില്ലെന്ന് വിശ്വസിപ്പിക്കുമ്പോഴും എല്ലാ ആറ് മാസത്തിലും ഭാര്യ അറിയാതെ നാട്ടിൽ എത്തിയ ഭാഗ്യഷ് കാമുകിയെയും കൂടെകൂട്ടി ആലപ്പുഴയിലെ പല റിസോര്‍ട്ടുകളില്‍ താമസിക്കുകയായിരുന്നു . പിന്നീട് പതുക്കെ കാമുകിക്കും ഗള്‍ഫില്‍ ഒരു ജോലി തരപ്പെടുത്തി അങ്ങോട്ട് കാമുകിയെയും എത്തിച്ചു . ഇതിനിടയില്‍ കാമുകിയുമായി നാട്ടിലെത്തി മൂകാംബികയില്‍ വെച്ച് അവരുടെ കഴുത്തിൽ താലി ചാർത്തുകയും ചെയ്തു. പിന്നീട് പലവട്ടം ആയി നാട്ടിലെത്തിയ ഭാഗ്യേഷ് ഭാര്യയെയും മകനെയും ഒരിക്കൽ പോലും കാണാന്‍ ചെന്നില്ല .

ഫറോക്ക് പൊലീസില്‍ ബിന്‍സി പരാതി നല്‍കിയതിന്റെ പേരിൽ പൊലീസ് ഭാഗ്യേഷുമായി സംസാരിച്ചിരുന്നു. എന്നാൽ താൻ ഗള്‍ഫിലാണെന്നും ഉടന്‍ നാട്ടിലെത്തുമെന്നുമാണ് അയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടിലെത്തിയിട്ടും ഭാഗ്യേഷ് പൊലീസില്‍ വിവരം നൽകിയില്ല .പോലീസിനെ പറ്റിച്ചു ഇയാൾ രഹസ്യമായി വീട്ടിലെത്തുകയും ആലപ്പുഴയിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത് കാമുകിയുമായി താമസിക്കുകയും ഒക്കെ ആയിരുന്നു ചെയ്തിരുന്നത്.

Most Popular

To Top