National News

സംഘപരിവാര്‍ മാധ്യമങ്ങളിൽ പിടിമുറുക്കുന്നു, തമിഴ് ന്യൂസ് 18ലും എഡിറ്ററുടെ രാജി

റിലൈൻസ് ഇൻഡസ്ട്രീസിന്റെ ന്യൂസ്‌ ചാനലായ ന്യൂസ്‌ 18 (തമിഴ്) എഡിറ്റർ എം ഗുണശേഖരൻ രാജി വെച്ചു. ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാജി എന്നാണ് വിശദീകരണം. ചാനലിനെതിരെയും ഗുണശേഖരനെതിരെയും വ്യാപകമായ രീതിയിൽ സംഘപരിവാർ പോലുള്ള ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരുന്നു. ചാനലിന്റെ. ഗുണശേഖരനെ വ്യക്തിഹത്യ ചെയ്യുന്നതും തമിഴ് ന്യൂസ് 18 ഹിന്ദുവിരുദ്ധ ചാനലാണെന്ന് പ്രചരിപ്പിച്ചും മരിദാസ് എന്ന യൂട്യൂബര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.ഈ വീഡിയോകൾ എല്ലാം നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. കേസിലെ തുടർ വാദം ഓഗസ്റ്റ്‌ 12ന് നടക്കാനിരിക്കെയാണ്‌ ഗുണശേഖരന്റെ രാജി.

ജനങ്ങളെ കൈയിലെടുക്കാൻ ഒരുപാട് കഷ്ടത അനുഭവിച്ചു എന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ രീതിയിൽ തനെയാണ് പെരുമാറിയിട്ടുള്ളതെന്നും,തദ്ദേശ, രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ എല്ലാ പാർട്ടികളോടും ഒരേ തരത്തിലുള്ള നിലപാടാണ് ചാനല്‍ സ്വീകരിച്ചിരുന്നതെന്നും രാജിക്ക് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ എം ഗുണശേഖരന്‍ പറയുന്നു. തന്റെ നേതൃത്വത്തിൽ ഉള്ള എഡിറ്റോറിയൽ ബോർഡും ഒരു രാഷ്ട്രീയ പാർട്ടിയോടും ചേർന്ന് പ്രവർത്തിക്കാത്ത നിലപാടാണ് എന്നും എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചാനലിലെ എഡിറ്ററും ചില മാധ്യമ പ്രവർത്തകരും ദ്രാവിഡ കഴകം പാർട്ടിക്കും, ഡിഎംകെയ്ക്കും പിന്തുണ നൽകുന്നുവെന്നായിരുന്നു മരിദാസ് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ചാനൽ മരിദാസിനെതിരെ നൽകിയ പരാതിയിൽ വീഡിയോ ഉടൻ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഗുണശേഖരന് പിന്തുണയര്‍പ്പിച്ച് ട്വിറ്ററില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടക്കുന്നുണ്ട്. സേവ് ജേണലിസം ഫ്രം ബ്രാഹ്മണിസം എന്ന ഹാഷ് ടാഗില്‍ നേരത്തെ തന്നെ ഈ വിഷയത്തില്‍ ട്വീറ്റ് കാമ്പയിന്‍ ഉണ്ടായിരുന്നു.

Most Popular

To Top