Entertainment

വിവാഹ ശേഷം നടന്ന പുതിയ ‘വിശേഷവു’ ആയി പ്രേക്ഷകരുടെ പ്രിയതാരം സ്‌നേഹ ശ്രീകുമാര്‍

മറിമായം എന്ന ഹാസ്യ പരപാടിയിലൂടെ പ്രേക്ഷക പ്രിയങ്കരരായി മാറിയ രണ്ട് താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. ഇരുവരും വിവാഹിതരായതിന് ശേഷം വീണ്ടും പുതിയ ഹാസ്യ പരിപാടിയുമായ് എത്തിയിരിക്കുകയാണ്. നെല്ലിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ജൂണ്‍ 29 മുതലാണ് തുടങ്ങിയത്. നെല്ലിക്ക വിശേഷങ്ങളും തങ്ങളുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടതാരവും ശ്രീകുമാറിന്റെ പ്രിയ പത്‌നിയുമായ സ്നേഹ ശ്രീകുമാര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്‌നേഹ തന്റെ വിശേഷങ്ങല്‍ പറയുന്നത്.

വളരെ തിരക്കുള്ള ജീവിതത്തില്‍ നിന്ന് കുറച്ച് നാള്‍ മാറിനിന്നതിനാല്‍ ക്വാറന്റൈന്‍ കാലം തനിക്ക് വലിയ ബോറായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. ലോക്ഡൗണിന്റെ ആദ്യ നാളുകള്‍ വളരെ ശ്രമകരമായിട്ടാണ് തോന്നിയത്. എന്നാല്‍ പിന്നീട് അത് മാറി. എന്നെ നന്നായി നോക്കുന്നതിന് ഭര്‍ത്താവിനോട് ഇപ്പോള്‍ നന്ദി പറയുകയാണെന്ന് സ്നേഹ പറയുന്നു. പരസ്പരം ഏറ്റവും നല്ല നിമിഷങ്ങള്‍ പങ്കിടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഡാന്‍സ് പ്രാക്ടീസ് ചെയ്തും ഡ്രാമ പരിശീലിച്ചും ഈ സമയം ഞങ്ങള്‍ ആഘോഷമാക്കി എന്നും സ്‌നേഹ പറയുന്നു. കൊവിഡ് നിയന്ത്രണം കര്‍ശനമായി പാലിച്ചാണ് ഷൂട്ടിങ്ങ്് തുടങ്ങിയിരിക്കുന്നത്. അത് സൈറ്റിലും കാണാം.

സെറ്റിലെ ആളുകളുടെ എണ്ണം വളരെ കുറവാണ്. നെല്ലിക്ക എന്ന പരിപാടി ആദ്യം പ്ലാന്‍ ചെയ്തത് ഒരു ഫ്ളാറ്റില്‍ നിന്നും ചിത്രീകരിക്കാന്‍ ആയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഷൂട്ടിങ് സ്റ്റുഡിയോയിലേക്ക് ആക്കുകയായിരുന്നു. സ്റ്റുഡിയോ ആണെങ്കിലും അതിനെ ഒരു ഫ്ളാറ്റുമായി രൂപപ്പെടുത്തിയാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ അത് ശ്രമകരമായിരുന്നു. സാധാരണയായി വീടിന്റെ പരിസരങ്ങളില്‍ നിന്നുമായിരുന്നു ഷൂട്ടിങ്. ഇപ്പോള്‍ അതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

നെല്ലിക്കയുടെ സെറ്റ് എന്നതിനെക്കാള്‍ ഫണ്ണി നൈറ്റ്സ് വിത് പേളി മാണി എന്ന സ്നേഹയുടെ തന്നെ പരിപാടിയുടെ സെറ്റാണ് തന്നെ ഏറ്റവും അതിശയിപ്പിച്ചതെന്ന് കൂടി സ്നേഹ പറയുകയാണ്. മാറ്റങ്ങള്‍ മുഴുവന്‍ സെറ്റിനുള്ളില്‍ പ്രകടമായിരുന്നു. മേക്കപ്പ് മുതല്‍ കഫ്റ്റീരിയ വരെ എല്ലാ വേറിട്ടതാണ്. നേരത്തെ നാല് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ രണ്ട് പേരെ ഉള്ളു. അവരാണെങ്കില്‍ മുഖത്ത് കവചങ്ങള്‍ കൊണ്ട് മറച്ചും ഗ്ലാസ് ഒക്കെ ഇട്ടിട്ടാണ് വരുന്നത്.

അതുപോലെ എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. എറ്റവും തമാശ നിറഞ്ഞ നിമിഷം അതായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായിട്ടാണ് ഫുഡ് പാക്ക് ചെയ്ത് കൊണ്ട് വരുന്നത്. താരങ്ങള്‍ക്ക് സ്റ്റജില്‍ എത്തുമ്പോള്‍ മാത്രമേ മാസ്‌ക് മാറ്റാന്‍ അനുവാദമുള്ളു. ശരീരോഷ്മാവ് പരിശോധിക്കുകയും കൈകള്‍ അണുനശീകരണം നടത്തുന്നതും കര്‍ശനമാക്കിയിരിക്കുകയാണ്. ഓരോ ഇടവേളകളിലും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സാധനങ്ങള്‍ അണുവിമുക്തമാക്കുമെന്നും സ്‌നേഹ പറയുന്നു. ഇപ്പോള്‍ തന്നെ അപ്പുകുട്ടനും ദമയന്തിയും ആയി സ്‌നേഹയും ശ്രീകുമാറും എത്തുന്ന നെല്ലിക്ക പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Most Popular

To Top