Entertainment

‘നാളെ ഒരു ഇറക്കം കുറഞ്ഞ ഡ്രെസ്സ് ഇട്ട് വരാന്‍ പറ്റുമോ?’ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് നേഹ സക്സേന

നേഹ സക്സേന ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘കസബ’ എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഇപ്പോള്‍ താരം തനിക്ക് കാസ്റ്റിങ്ങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

സിനിമകളിലെത്താന്‍ നടത്തപ്പെടുന്ന ഓഡിഷനുകളിലായിരുന്നു നേഹയ്ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത്. പക്ഷെ നേഹ സുഖലോലുപതകളില്‍ ജീവിച്ചവളോ, ജീവിതത്തിന്റെ അടിയൊഴുക്കുകള്‍ അറിയാത്തവളോ അല്ല. സ്കൂള്‍ കാലം മുതലേ വീട്ടുപണിയ്ക്കു പോയി കുടുംബം നോക്കി തുടങ്ങിയവളാണ്. നേഹ ഇന്ന് ഏതെങ്കിലും ഒരു സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ അത് നേഹ അദ്ധ്വാനിച്ച് നേടിയതാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങ് കൗച്ചിന് മുന്നില്‍ നേഹ മുട്ടുകുത്തിയില്ല. കുറിയ്ക്ക് കൊള്ളുന്ന വാക്കുകള്‍ കൊണ്ടും കൃത്യമായ പ്രതികരണങ്ങള്‍ കൊണ്ടും നേഹ അവയെ വിജയകരമായി നേരിട്ടു. നേഹയുടെ ഈ മനോധൈര്യം പ്രശംസിക്കപ്പെടേണ്ടതാണ്; മറ്റുള്ളവര്‍ക്ക് പ്രചോദനം ആകേണ്ടതാണ്.

നേഹ സക്സേനയുടെ വാക്കുകളിലേക്ക്, ‘ഞാന്‍ ഫാഷന്‍ ഷോകള്‍ ചെയ്യാന്‍ തുടങ്ങിയ സമയം. സിനിമയ്ക്കു വേണ്ടി ഓഡിഷനുകളിലും പങ്കെടുത്തു. ആ സമയത്ത് കാസ്റ്റിങ്ങ് കൗച്ച് എന്താണെന്ന് എനിക്ക് അറിയില്ല. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഓഡിഷനുകള്‍ക്ക് പോകുമ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നോ മോശമായ ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങും.

‘നേഹാ, നാളെ ഒരു ഇറക്കം കുറഞ്ഞ ഡ്രെസ്സ് ഇട്ടു വരാന്‍ പറ്റുമോ?’ എന്നായിരിക്കും ചോദ്യം. ‘എന്തിനാണ് ഇറക്കം കുറഞ്ഞ ഡ്രെസ്സ് ഇട്ടു വരുന്നത്?’ എന്ന് ചോദിച്ചാല്‍, ‘സിനിമയില്‍ ഗ്ലാമര്‍ റോള്‍ ആണ്. മാഡം ഓഡിഷനു വന്നത് സല്‍വാര്‍ കമ്മീസിട്ടല്ലേ?’ എന്നാവും മറുപടി.

‘പാശ്ചാത്യ വേഷങ്ങള്‍ സ്ക്രീനില്‍ കാണാന്‍ ഭംഗിയാണ്. പക്ഷെ, നേരില്‍ കാണാന്‍ അങ്ങനെയല്ല.’ എന്ന് ഞാന്‍ അവരോട് പറഞ്ഞു.

‘കുറുക്കുവഴികളിലൂടെ പോകരുത്. നേര്‍വഴിയ്ക്കു പോയാല്‍ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല’ എന്ന് എനിക്ക് അമ്മ ഉപദേശം നല്‍കിയിരുന്നു. ഇപ്പോഴും ഞാന്‍ അത് പിന്തുടരുന്നു. എന്റെ പഠനത്തിനും മറ്റുമായി അമ്മ എടുത്ത ലോണുകള്‍ മുഴുവനും ജോലി ചെയ്തു വീട്ടിയത് ഞാനാണ്. വീട്ടുജോലി ചെയ്തുവരെ ഞാന്‍ ബോര്‍ഡ് എക്സാം എഴുതാനുള്ള പണം കണ്ടെത്തിയിരുന്നു.

തുളു ഭാഷയിലെ ‘റിക്ഷ ഡ്രൈവര്‍’ എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. ബെംഗളൂരു ലീല പാലസില്‍ ജോലി ചെയ്യുമ്പോഴാണ് മോഡലിങ്ങ് – സിനിമ മോഹം തലയ്ക്കു പിടിച്ചത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top