Entertainment

‘നസ്രിയ ഗര്‍ഭിണിയാണെന്ന് പല തവണ പറഞ്ഞുവല്ലോ.. ആ കുഞ്ഞുങ്ങളൊക്കെ എവിടെയാ? വിവാഹശേഷം ഫഹദും മാറി നിന്നിരുന്നുവല്ലോ…’ – നസ്രിയ നസീം

നസ്രിയ നസീമിനെ പോലെ മലയാളക്കരയില്‍ ഇത്രയധികം ജനപ്രീതി നേടിയ നടിയില്ലെന്ന് വേണം പറയാന്‍. താരം അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കി എന്ന് മാത്രമല്ല കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു സ്ഥാനവും സ്വന്തമാക്കി. നസ്രിയ ഫഹദ് ഫാസിലും ആയിട്ടുള്ള വിവാഹത്തോടെ സിനിമയില്‍നിന്ന് ചെറിയ ഒരു ഇടവേള എടുത്തെങ്കിലും സിനിമയിലേക്ക് തിരികെ വന്നു.

നസ്രിയ അഭിനയിച്ചത് 2018ല്‍ ഇറങ്ങിയ ‘കൂടെ’യിലും ഇൗ കൊല്ലം എത്തിയ ‘ട്രാന്‍സി’ലുമാണ്. നസ്രിയ ഇപ്പോള്‍ ഇനിയും ഇടവേളകള്‍ വരാമെന്നും വൈകാതെ തിരിച്ചു വരുമെന്നും ഒക്കെ പറയുകയാണ്. കേരള കൗമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തിലൂടെ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നതിനെ കുറിച്ചും ഫഹദിനെ കുറിച്ചും എല്ലാം നസ്രിയ പറയുന്നു.

നസ്രിയയുടെ വാക്കുകളിലേക്ക്, ‘ഞാന്‍ എവിടെയും പോയിട്ടില്ല. കുറച്ചു നാള്‍ വീട്ടില്‍ മടിപിടിച്ച് ഇരുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും നാള്‍ അഭിനയിച്ച് നടന്നിട്ട് വെറുതെ വീട്ടില്‍ ഇരുന്നപ്പോള്‍ ബോറടിച്ചില്ലേ എന്ന്. ഒരിക്കലും ഇല്ല. വെറുതെ ഇരിക്കാന്‍ നല്ല രസമാണ്. പിന്നെ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി. ഞങ്ങളുടെ വീട് സെറ്റ് ചെയ്യുന്നതിന്റെ തിരക്കുകളില്‍ മുഴുകി. പക്ഷെ പുറത്ത് ഒക്കെ പോകുമ്പോള്‍ ചെറിയ കുട്ടികള്‍ പോലും ഏതാണ് പുതിയ സിനിമ എന്ന് ചോദിച്ച് അടുത്ത് വരുമായിരുന്നു.

വിവാഹശേഷം ഷാനുവും (ഫഹദ് ഫാസില്‍) ഒരു വര്‍ഷത്തോളം ബ്രേക്ക് എടുത്തിരുന്നു. ഞങ്ങള്‍ കുറേ യാത്ര ചെയ്തു. ജീവിതം എന്നില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഞാന്‍ ഇപ്പോഴും പണ്ടത്തെ പോലെ നിര്‍ത്താതെ സംസാരിക്കും. ഞാന്‍ ഇല്ലാത്തപ്പോള്‍ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോ എന്ന് ചോദിച്ച് ഷാനു കളിയാക്കും. അതുപോലെ ഷാനുവാണ് എന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നത്. ഞാന്‍ അഭിനയിക്കാതിരുന്നാലോ റൊമാന്റിക്ക് റോളുകള്‍ ചെയ്യാതെ ഇരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോ എന്ന സംശയവും ഷാനുവിന് ഉണ്ടായിരുന്നു.

കരിയറിന്റെ ഒരു ഘട്ടത്തിലും ഞാന്‍ തിരക്കഥയെ കുറിച്ച് സൂക്ഷ്മമായി ആലോചിച്ചിട്ടില്ല. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു ഫീല്‍ കിട്ടണം. ആ ഫീലിനെ വിശ്വസിച്ചാണ് തീരുമാനം എടുക്കുക. ‘കൂടെ’യില്‍ ജെനി എന്ന കുസൃതിക്കാരി പെണ്‍കുട്ടിയെ അവതരിപ്പിച്ചത് എല്ലാവരും സ്വീകരിച്ചു.

പൃഥ്വിയുടെ കുഞ്ഞനിയത്തിയായി

പൃഥ്വിയുടെ ഉയരത്തിന്റെ നേര്‍പകുതിയേ ഉള്ളു ഞാന്‍. അഞ്ജു ചേച്ചി എങ്ങനെ ഞങ്ങളെ സഹോദരങ്ങളാക്കാന്‍ തീരുമാനിച്ചു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മാത്രമല്ല എനിക്ക് ഒരു പരിചയവും ഇല്ലാത്ത നടനാണ് പൃഥ്വിരാജ്. ‘കൂടെ’യില്‍ ഏറ്റവും ഇടപഴകേണ്ടി വന്ന കഥാപാത്രങ്ങളാണ് ഞങ്ങളുടേത്. അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേര്‍ത്ത് ഒരു മെസ്സേജിങ്ങ് ഗ്രൂപ്പ് ഉണ്ടാക്കി. അതിലൂടെ ഞങ്ങള്‍ പരിചയമായി. ഇപ്പോള്‍ ശരിക്കും എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. എല്ലാ വിഷയത്തിലും നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് എന്നത് മാത്രമായിരുന്നു പൃഥ്വിയെ കുറിച്ചുള്ള എന്റെ ധാരണ. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ നിഷ്കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ് പൃഥ്വി. ഈ സിനിമയിലെ കഥാപാത്രമായ ജോഷ്വയ്ക്കും ആ സ്വഭാവമാണ്.

‘കൂടെ’യ്ക്ക് ശേഷം വലിയ ഒരു ഇടവേള കഴിഞ്ഞാണ് ‘ട്രാന്‍സ്’ ചെയ്തത്. എന്നില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു ‘ട്രാന്‍സ്’ ചെയ്യുമ്പോഴുള്ള ത്രില്ല്. സിനിമ ചെയ്തില്ലെന്ന് കരുതി ലോകം അവസാനിച്ചു എന്ന് കരുതുന്ന ആളല്ല ഞാന്‍. ജീവിതത്തില്‍ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്..

സോഷ്യല്‍ മീഡിയ ഒരുപാട് തവണ ഞാന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു. എന്റെ ആ മക്കളൊക്കെ എവിടെ പോയെന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ! ഞാന്‍ ഒരിക്കലും അത് മറച്ച് വെയ്ക്കില്ല. നല്ല തിരക്കഥകള്‍ വന്നാല്‍ നോ പറയുകയുമില്ല. ചിലപ്പോള്‍ അടുത്ത സിനിമ നാല് വര്‍ഷത്തിന് ശേഷമാകും ഞാന്‍ ചെയ്യുന്നത്. ഒരു തിരക്കുമില്ല. ഞാന്‍ മാത്രമല്ല, എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നതുകൊണ്ടാണ് ; പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമല്ല. എത്രയോ മികച്ച സിനിമകളും മനോഹരമായ ജീവിതമുഹൂര്‍ത്തങ്ങളും ഈ ഇരുപത്തിയഞ്ചുകാരിയെ കാത്തിരിക്കുന്നു.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top