മേക്കപ്പൊക്കെ ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണെന്ന് ഒരു വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ പറയുകയാണ്.കണ്ണ് തള്ളി ക്കുന്ന പല മേക്കോവറുകളും കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ ഒരെണ്ണം ആദ്യമാണ്.
പറഞ്ഞുവരുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള വിശശ്രീ എന്ന മോഡലി നെ മേയ്ക്കോവര് കൊണ്ട് നയന്‍താര ലുക്കാക്കിയ പ്രശസ്ത സെലി ബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ കണ്ണന് രാജമാണിക്കത്തെ കുറി ച്ചാണ്.
ഒറിജിനല്‍ നയന്‍താരയെ വെല്ലുന്ന മേക്കോവറാണ് വിശശ്രീയില് കണ്ണന് നടത്തിയിരിക്കുന്നത്.
കാഴ്ച്ചയ്ക്ക് നയന്‍സുമായി യാതൊരു സാമ്യവും ഇല്ലാത്ത വിശശ്രീ മേക്കാവര്‍ ചെയ്ത് നില്ക്കുന്ന കണ്ടാല്‍ ഒറിജിനല്‍ നയന്‍താര പോലും ഞെട്ടും.
വിശശ്രീയെ ‘ നയന്‍താര’ യാക്കി മാറ്റുന്ന മേക്കപ്പ് വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
