Entertainment

സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 20 ലക്ഷം രൂപ നല്‍കി നയന്‍താര

നയന്‍താര തമിഴ് സിനിമ ഇന്‍ഡസ്ട്രിയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി ധനസഹായം നല്‍കി. 20 ലക്ഷം രൂപയാണ് ഈ ആവശ്യത്തിനായി നയന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി)യ്ക്ക് കൈമാറിയത്‌.

ഫെഫ്സി പ്രസിഡന്റ് ആര്‍ കെ സെല്‍വമണി ലോക്കഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട ദിവസ വേതന തോഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ രംഗത്തു വരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ കോളിവുഡിലെ പല താരങ്ങളും സഹായവുമായി രംഗത്തു വന്നു. അവരില്‍ സൂര്യയും വിജയ് സേതുപതിയും രജനീകാന്തും ഉള്‍പ്പെടും. കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക്ഡൗണും കാരണം സിനിമാ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. നിര്‍ത്തി വെച്ചവയില്‍ രജനീകാന്ത് ചിത്രം അമ്മാത്തെ, ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, വിക്രം ചിത്രം കോബ്ര, അജിത്ത് ചിത്രം വാലിമൈ എന്നിവ ഉള്‍പ്പെടും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top