Entertainment

എന്റെ പണി അഭിനയിക്കലാണ്, അഭിമുഖം നല്‍കാത്ത തിന്റെ കാരണമിതാണ്; വെളിപ്പെടുത്തലുമായി നയന്‍താര

തെന്നിന്ത്യന്‍ താരസുന്ദരിയായ നയന്‍താരയ്ക്ക് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. സിനിമാ ജീവിതത്തില്‍ ലേഡീ സൂപ്പര്‍ സ്റ്റാറായ താരം വ്യക്തി ജീവിതത്തില്‍ വിവാദങ്ങളില്‍പ്പെട്ട നായികയായിരുന്നു. പലപ്രണയ ബന്ധങ്ങളും പ്രണയത്തകര്‍ച്ചകളും താരത്തിന് ഉണ്ടായിരുന്നു. ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും നടി ഇരിയായിട്ടുണ്ട്. പിന്നീട് വിവാദങ്ങലില്‍ അകപ്പെടാതിരിക്കാന്‍ താരം പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും അഭിമുഖം നല്‍കുന്നതിനുമൊക്കെ നിയന്ത്രണം വച്ചു.

എന്ത് കൊണ്ടാണ് അഭിമുഖം നല്‍കാന്‍ തയ്യാറാവാത്തത് എന്ന് ചോദിച്ചപ്പോള്‍ എന്റെ പണി അഭിനയമാണെന്നായിരുന്നു നടിയുടെ പ്രതികരണം. സിനിമാ ലോകത്ത് എത്തി പത്ത് വര്‍ഷം കഴിഞ്ഞപ്പോഴാണ് നയന്‍ ഇനി താന്‍ അഭിമുഖം നല്‍കുന്നില്ല എന്ന് വ്യക്തമാക്കിയത്. വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ഏറ്റവുമൊടുവില്‍ നയന്‍ അഭിമുഖം നല്‍കിയത്. ഞാനെന്ത് ചിന്തിക്കുന്നു എന്ന് ലോകം അറിയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

ഞാന്‍ വളരെ അധികം സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന ആളാണ്. ഞാനും അത് ആഗ്രഹിക്കുന്നു. മാത്രമല്ല, മിക്ക അഭിമുഖങ്ങളിലും ഞാന്‍ പറയുന്ന കാര്യമല്ല പുറത്ത് വരാറുള്ളത്. കട്ടിങും എഡിറ്റിങുമൊക്കെ കഴിഞ്ഞ് പറയാത്തത് പലതും പറഞ്ഞു എന്ന് വരുത്തിതീര്‍ക്കും. അത് വിവാദമാവും. പിന്നെ അതിന്റെ പിറകെ പോകണം. അത് ഭയങ്കര പാടുള്ള പണിയാണ്. അതിന് താത്പര്യമില്ല. എന്റെ ജോലി സിനിമയില്‍ അഭിനയിക്കുക എന്നാണ്.

ഞാനെന്താണെന്നും എങ്ങിനെയാണെന്നും അഭിനയിച്ച സിനിമകള്‍ പറയും- നയന്‍താര പറഞ്ഞു.തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അവിടുത്തെ സൂപ്പര്‍സ്റ്റാറുകളുമായി അഭിനയിച്ച നയന്‍സ് എപ്പോഴും വന്‍ ഹിറ്റ് സിനിമകളുമായി മുന്നേറുകയാണ്.

മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് നമ്മുടെ സ്വന്തം മലയാളിക്കുട്ടി തെന്നിന്ത്യ കീഴടക്കിയത് മലയാളികള്‍ക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. താരമിപ്പോള്‍ സംവിധായകന്‍ വിഘ്്‌നേശുമായി പ്രണയത്തിലാണ്. ഉടന്‍ വിവാഹിതരാകുമെന്നും താരം പറയുന്നു.

Most Popular

To Top