Entertainment

ആ ഭീഷണിക്ക് ഞാൻ വഴങ്ങിയത് ഒരു വർഷം.!!! അനുഭവം പങ്കു വെച്ചു നവ്യ നായർ.!!!

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ . കലാതിലകം കിട്ടാത്തതിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു പെണ്കുട്ടിയുടെ മുഖം മലയാളികൾ രണ്ടാമത് കണ്ടത് ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായിട്ടാണ്… മിക്ക എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി വേഷമിട്ട നവ്യ അഭിനയ ജീവിതത്തിനു വിരാമം ഇടുന്നത് തന്റെ വിവാഹത്തിലൂടെയായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും തന്റെ തിരിച്ചു വരവിനു ഒരുങ്ങി നിന്ന താരത്തിന് കൊറോണ തിരിച്ചടിച്ചു. എങ്കിലും നവ്യയുടെ നല്ലൊരു തിരിച്ചു വരവിനു കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

ഇപ്പോളിതാ ആരോടും പങ്കു വെയ്ക്കാതെ തന്റെ വിദ്യാലയ ജീവിതത്തിലെ ഒരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് നവ്യ.

“സ്കൂളിൽ പോകുവാൻ ഏറ്റവും കൂടുതൽ തിടുക്കം കാണിച്ച കുട്ടിയായിരുന്നു ഞാൻ. എന്റെ നിർബന്ധം കാരണം പ്രായം തികയുന്നതിനു മുന്നേ അച്ഛൻ സ്കൂളിൽ ചേർത്തു. ഉച്ചക്ക് സ്കൂൾ വിടുമ്പോൾ സ്കൂളിൽ നിന്ന് വരുവാൻ ഞാൻ പലതവനയും വിസമ്മതിക്കുമായിരുന്നു. ബാക്കി കുട്ടികൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുമ്പോൾ ഞാൻ ചിരിച്ചു ഹൈ വോൾട്ടേജ് ആയി ക്ലാസിയിലിരുന്നു. പലരും എന്റെ കാര്യത്തിൽ ആശ്ചര്യ പെട്ടിരുന്നു. .. ഈ കഥകൾ എന്റെ അച്ഛനാണ് പറഞ്ഞു തന്നിട്ടുള്ളത്. കായംകുളത്ത് എന്റെ വീടിനു അടുത്തുള്ള സെന്റ് മേരീസ് സ്‌കൂളിൽ ആണ് പഠിച്ചത്. ആന്നു ക്ലസ്സിൽ ആരെയും എടി പോടി എന്നൊന്നും വിളിക്കാൻ പറ്റില്ല ക്ലാസ്സിൽ പേരുകൾ ആണ് വിളിക്കേണ്ടത്. എന്നാൽ എപ്പോഴോ ഒരു കുട്ടിയോട് വഴകിടുന്നതിനിടയിൽ ഞാൻ താൻ പൊടോ എന്നു പറഞ്ഞു. ആ കുട്ടി അത് വലിയ വിഷയമാക്കി ടീച്ചറിനോട് പറഞ്ഞു കൊടുക്കും എന്നു പറഞ്ഞു പേടിച്ചരണ്ട ഞാൻ അവൾ പറഞ്ഞ കണ്ടീഷൻ അംഗീകരിച്ചു . അന്ന് എല്ലാവരും സ്നാക്ക്സ് കൊണ്ടു വരുമായിരുന്നു. പിന്നീട് എല്ലാ ദിവസ്സവും അവൾക്ക് ഞാൻ എന്റെ സ്നാക്ക്സ് കൊടുത്തു കൊണ്ടേ ഇരുന്നു പേടിച്ചിട്ട് . അവളുടെ ഭീഷണിക് വഴങ്ങി പരീക്ഷകളിലും കാണിച്ചു കൊടുത്തു . അങ്ങനെ നീണ്ട ഒരു വർഷം ഞാൻ അവളുടെ ഭീഷണിയിൽ പേടിച്ചു. പിന്നീട് അവൾ ക്ലാസ് മാറിപ്പോയി 2ആം ക്ലാസ്സിലേക്ക് അന്നാണ് എനിക് ശെരിക്കും ശ്വാസം നേരെ വീണത്.”

Most Popular

To Top