ഈ ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങളില്‍ പലരും ഷൂട്ട് ഇല്ലാത്തതിന്റെ വിരസത മാറ്റുന്നത് ഫോട്ടോഷൂട്ടുകള്‍ ചെയ്തുകൊണ്ടാണ്.
‘ഗപ്പി’യില്‍ ആമിനയായി തിളങ്ങിക്കൊണ്ട് മലയാള സിനിമയില്‍ എത്തിയ നന്ദന വര്‍മ്മയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സണ്‍ഡേ ഹോളിഡേ’, ‘ആകാശമിട്ടായി’, ഈ അടുത്ത് ‘അഞ്ചാം പാതിര’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഏറെ പ്രേക്ഷകപിന്തുണ നേടിയെടുത്തു. താരത്തിന് രണ്ടര ലക്ഷത്തിനെക്കൊള് അധികം ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമിലും മൂന്നരലക്ഷം ഫോളോവേഴ്സ് ടിക്ക്ടോക്കിലും ഉണ്ട്.

ഓസ്വിന്സ് ഫോട്ടോഗ്രഫി എടുത്തിരിക്കുന്ന ഇപ്പോള്‍ ഇറങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ടില്‍ കറുത്ത സാരി അണിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ താരത്തിന്റെ ആരാധകരെ ആവേശത്തില്‍ ആക്കിയിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ടുകള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ചെയ്യുന്ന മലയാള സിനിമാ താരം അനുശ്രീയാണ്.


