ടോവിനോ തോമസ് നായകൻ ആയി എത്തിയ ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരം ആണ് നന്ദന വർമ്മ. ബാല തരാം ആയിട്ട് ആണ് നന്ദന സിനിമയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ് താരം.
മോശം കമെന്റുകൾ ഇടുന്ന പോഴന്മാർക്കു നല്ല ചുട്ട മറുപടികൾ കൊടുത്തു കൊണ്ട് നന്ദന സോഷ്യൽ മീഡിയയിൽ എപ്പോഴും തിളങ്ങി നിൽക്കാറുണ്ട്.
ഈയിടെ മാതൃഭുമിക് നൽകിയ അഭിമുഖത്തിൽ ആണ് സിനിമയിൽ നിന്ന് വിട്ടു നില്കുന്നതിനെ പറ്റി നന്ദന പരാമർശിച്ചത്. കാഞ്ഞിരമറ്റം സൈന്റ്റ് ഇഗ്നേഷ്യസിൽ പ്ലസ് ടു ഹ്യൂമനിറ്റ്സ് പഠിക്കുക ആണ് നന്ദന. കൂടുതൽ പഠിക്കാൻ ആഗ്രഹം ഉള്ള താരം അതിൽ ഫോക്കസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സൈക്കോളജി പഠിക്കാൻ ആണ് ആഗ്രഹം എന്നും നന്ദന പറഞ്ഞു.
ബാലതാരം എന്ന ഇമേജ് ബ്രേക്ക് ചെയ്യണം. അതിനു പഠനം ഒകെ കഴിഞ്ഞു നല്ല ഒരു വേഷവും ആയി സിനിമയിലേക്ക് തിരിച്ചു വരണം എന്നാണ് താരത്തിന്റെ ആഗ്രഹം.

സോഷ്യ മീഡിയയിൽ ആക്റ്റീവ് ആണ് താൻ എന്നും, തന്റെ ചിത്രങ്ങൾക്കു താഴെ ഒരുപാട് പേര് മോശം കമെന്റുകൾ ഇടാറുണ്ട് എന്നും നടി പറയുന്നു. കമെന്റുകൾ വിഷമിപ്പിക്കാറുണ്ട്. മോശം കമെന്റുകൾ ഇടുന്നവർക്കു ഇനിയും നല്ല മറുപടി തിരിച്ചു കൊടുക്കും എന്നും താരം പറയുന്നു.
