Entertainment

മുഖത്ത് തിളക്കം ഉണ്ടെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ട്. സ്വാതന്ത്ര്യമായി എങ്ങും പോകാൻ കഴിയുന്നില്ല… നമിത പറയുന്നു.

മാതാവായി എത്തി പ്രേക്ഷകർടെ മനസ്സിൽ സ്ഥാനം നേടിയ താരം ആണ് നമിത പ്രേമോദ് . നടിയെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. ഇപ്പോൾ ന്യൂ ജനറേഷൻ നടിമാരിൽ ഏറ്റവും തിരക്കുള്ള താരം ആണ് നമിത.അൽ മല്ലുവാണ് താരം അവസാനമായി അഭിനയിച്ച ചിത്രം, ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് ശ്രേദ്ദേയം ആകുന്നത്….
സോഷ്യൽ മീഡിയയിൽ വാക്കുകൾ തരംഗം ആണ്.

 

നമിതയുടെ വാക്കുകൾ ഇങ്ങനെ….“ജീവിതത്തിൽ പരാജയങ്ങളുണ്ടാവും പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാൻ പഠിച്ചു എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. എപ്പോഴും പോസിറ്റീവായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.

അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാൻ ആരോടും ഇടപഴകാറില്ല. ഇതുകാരണം എന്നോട് സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാൻ പൊതുവേ റിസർവ്ഡാണ്.

അടുത്തു കഴിഞ്ഞാൽ ഭയങ്കര കമ്പനിയാകും.ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടം. സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേർ കൊതിച്ച് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ.

പിന്നെ ഇത്തരം ചെറിയ കാര്യങ്ങളോർത്ത് വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിക്കും. പിന്നെ പാട്ട് കേൾക്കും, ആസ്വദിക്കും. നമ്മളെ എനർജെറ്റിക്ക് ആയിട്ട് നിറുത്താൻ സംഗീതത്തിന് കഴിയും. സംഗീതം പോലെ നൃത്തവും എനിക്കേറെ ഇഷ്ടമാണ്. ശാസ്ത്രീയ നൃത്തം ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. ആ പിൻബലത്തിലാണ് സിനിമകളിലെ ഡാൻസർ വേഷം ചെയ്തത്.

നൃത്തം പഠിക്കാൻ വളരെ ഇഷ്ടമാണ്. വീണ്ടും തുടങ്ങണമെന്നുണ്ട്. പക്ഷേ അത് ആഗ്രഹമായി തന്നെ നിൽക്കുകയാണ്. സമയം വലിയൊരു പ്രശ്നമാണ്. എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ. ആർക്കെങ്കിലും എന്നോട് മത്സരമുണ്ടോന്ന് അറിയില്ല.

പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലല്ലോ. കുറച്ചു നാൾ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകൾ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണൽ ആക്ടേഴ്സാണ് ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണെന്നും നമിത വ്യക്തമാക്കുന്നു”

Most Popular

To Top