Entertainment

പ്രഭാസിന് ഒപ്പം ലിവിങ്ങ് ടുഗെദര്‍. സംഭവിച്ചത് ഇത് ; എല്ലാം തുറന്നു പറഞ്ഞ് നടി നമിത

തമിഴകത്തിന്റെ മാദകനടി നമിത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. തന്റെ സിനിമാ ജീവിതത്തില്‍ നിലനിന്നിരുരന്ന ഗോസിപ്പുകളെ കുറിച്ച് അടുത്ത കാലത്ത് വിവാഹവിശേഷങ്ങള്‍ പങ്കുവെക്കുന്ന ഒരു അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമയില്‍ ഗോസിപ്പുകള്‍ ഇത്ര ഏറെ വേട്ടയാടിയ മറ്റൊരു നടി വേറെ ഉണ്ടാകില്ല. നമിത തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന താരമായിരുന്നു. നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സാക്ഷാല്‍ മോഹന്‍ലാലിന്റെ ഒപ്പം ‘പുലിമുരുകന്‍’ എന്ന സര്‍വ്വകാല ഹിറ്റില്‍ താരം വേഷമിട്ടു.

അതേസമയം നമിതയെയും പ്രഭാസിനെയും ചേര്‍ത്ത് പ്രഭാസ് നായകനായ ‘ബില്ല’ തെലുങ്കില്‍ ഇറങ്ങിയതിന് ശേഷം ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ആ കാലത്ത് ഇരുവരും ലിവിങ്ങ് ടുഗെദറാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നമിത അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ : ‘ഞങ്ങളെ സ്ക്രീനില്‍ ഒന്നിച്ചു കാണാന്‍ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിന് ഒത്ത ശരീരവും ഉള്ളതുകൊണ്ട് സ്ക്രീനില്‍ നല്ല കെമിസ്ട്രി ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോസിപ്പുകള്‍ കാട്ടുതീപോലെ പടര്‍ന്നത്.’

മുതിര്‍ന്ന താരം ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേര് ചേര്‍ത്തുവെച്ച് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെകുറിച്ച് നമിത ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് ഇങ്ങനെ : ‘അദ്ദേഹത്തെ പിതൃതുല്യനായാണ് കാണുന്നത്. പറയുന്നവര്‍ക്ക് എന്തും പറയാം.’ നമിത ഇപ്പോള്‍ നടനും നിര്‍മ്മാതാവുമായ വിരേന്ദ്രചൗധരിയുടെ ഭാര്യയാണ്. ഇരുവരുടേതും പ്രണയവിവാഹം ആയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top