Entertainment

നഗകന്യക വിവാഹിതയാകുന്നു… വരൻ മലയാളി താരം സൂരജ് നമ്പ്യാർ…

ബോളിവുഡ് നടി മൗനി റോയ് എന്ന് പറഞ്ഞാൽ ആർക്കും പെട്ടന്ന് മനസിലാകില്ല. എന്നാൽ നാഗകന്യകയിലെ ശിവന്യ എന്ന് പറഞ്ഞാൽ പെട്ടന്ന് മനസിലാകും. താരം വിവാഹിതയാകുന്നുവെന്ന് ആണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൂരജ് നമ്ബ്യാരാണ് വരന്‍. ദുബായില്‍ ബാങ്കറാണ് സൂരജ്. കുറേ കാലം ആയി ഇരുവരുടെയും ഇടയിൽ പ്രണയത്തിന്റെ കാറ്റ് വീശിയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. താരം ഉടന്‍ വിവാഹിതയാകുമെന്ന് ആണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിനിസ്‌ക്രീൻ സീരിയലുകളിലൂടെ ആണ് താരം ശ്രെദ്ധ നേടിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.

ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം ജനശ്രെദ്ധമായ കഥാപാത്രം അഭിനയിച്ചിട്ടുണ്ട്. . പ്രതിശ്രുത വരന്റെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം നിലനിർത്തുന്നതിലും താരം മുൻപന്തിയിൽ ആണ്. ഈയടുത്ത് താരം പങ്കുവെച്ച ഒരു വീഡിയോയിൽ തന്റെ പ്രണയതിന്റെ ഉടമ ആയ നല്ലപാതിയുടെ മാതാപിതാക്കളെ അച്ഛൻ ‘അമ്മ എന്ന് വിളിച്ചത് ഏറെ ശ്രെദ്ധ നേടി.

താരം കോവിഡിന് പുറകെ വന്ന ലോക്ക് ഡൌൺ കാലഘട്ടം മുഴുവൻ ദുബായിൽ തന്റെ സഹോദരിക്ക് ഒപ്പമാണ് ചിലവഴിച്ചിരുന്നത് . ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിനി എന്ന പരമ്പരയിൽ കൂടിയാണ് താരം ശ്രെദ്ധേയ പദവിയിൽ എത്തുന്നത് , അക്ഷയ് കുമാർ നായകനാകുന്ന ഗോൾഡ് എന്ന ചിത്രത്തിൽ കൂടി താരം ബോളിവുഡിലേക്ക് ചുവട് വച്ചിട്ടുണ്ട്. യാഷ് ചിത്രം കെജിഎഫ് ഹിന്ദി പരിഭാഷയിലെ ഗലി ഗലി എന്ന ഗാനത്തിന് താരം ഐറ്റം ഡാൻസ് സീനിൽ ചുവട് വയ്ക്കുന്നുണ്ട് .നാഗിനി ചിത്രം നാഗകന്യക എന്ന പേരിൽ മൊഴി മാറ്റിയപ്പോൾ കേരളത്തിൽ വലിയ ജനപ്രീതി നേടിയിരുന്നു., സീരിയലിൽ ശിവന്യ ആയി എത്തിയ താരം മലയാളികൾക്ക് പ്രിയപ്പെട്ട താരം ആണ്.

Most Popular

To Top