Entertainment

പാറ പൊട്ടിച്ച് കുടുംബം പോറ്റി. എട്ടാം ക്ലാസ്സ് വരെ വിക്ക് കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ; നാദിര്‍ഷയുടെ ജീവിതം അദ്ദേഹത്തിന്റെ പാരഡികളുടെയും സിനിമകളുടെയും അത്രയും ഹാസ്യം നിറഞ്ഞതല്ലായിരുന്നു

ഇന്ന് നാദിര്‍ഷയെ അറിയാത്ത മലയാളികളില്ല. ഇപ്പോള്‍ നാദിര്‍ഷ സംവിധായകനും എഴുത്തുകാരനും നടനും ഗായകനുമൊക്കെയാണ്. മിമിക്രി അവതരിപ്പിക്കുന്നത് കൂടാതെ നാദിര്‍ഷ ഗംഭീരമായി പാടുകയും ചെയ്യും. നാദിര്‍ഷ അറിയപ്പെടുന്നതുപോലും ‘പാരഡി ഗാനങ്ങളുടെ രാജകുമാരന്‍’ എന്നാണ്. വളരെ കൗതുകകരമാണ് നാദിര്‍ഷയുടെ ജീവിതകഥ. നാദിര്‍ഷ കുടുംബം പോറ്റാന്‍ പതിനെട്ടാം വയസ്സില്‍ പാറ പൊട്ടിക്കാന്‍ ഇറങ്ങിയ ആളാണ്. എട്ടാം ക്ലാസ്സുവരെ വിക്കു കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ഈ മനുഷ്യന്‍ കോളേജില്‍ എത്തും വരെ പാട്ടു പോയിട്ടു കത്തുപോലും എഴുതിയിരുന്നില്ല എന്നതാണ് രസകരം. പിന്നീട് കേരളം ഏറ്റുപാടിയ അനവധി പാരഡി ഗാനങ്ങള്‍ രചിച്ചത് ആ നാദിര്‍ഷായാണ്.

അതിനു ശേഷം നാദിര്‍ഷ മികച്ച ഗായകനും, നടനും, സംവിധായകനും, എഴുത്തുകാരനുമൊക്കെയായി പേരെടുത്തു. ഇപ്പോള്‍ മലയാളത്തിലെ സംവിധായകരില്‍ ഒരാളായ നാദിര്‍ഷ കോളേജ് കാലത്ത്, പകല്‍ കോളേജിലും രാത്രിയില്‍ പാറ പൊട്ടിക്കാനും പോയിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

നടന്‍ ദിലീപുമായുള്ള നാദിര്‍ഷായുടെ ആത്മബന്ധവും പ്രസിദ്ധമാണ്. നാദിര്‍ഷ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്. ‘ഒരിക്കല്‍ എറണാകുളം നോര്‍ത്തിലെ ടെലിഫോണ്‍ ബൂത്തില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ‘ഞാന്‍ ഗോപാലകൃഷ്ണന്‍. മഹാരാജാസില്‍ പഠിക്കുന്നു. മിമിക്രി ആര്‍ട്ടിസ്റ്റാണ്. ഒന്നു പരിചയപ്പെടാന്‍ വന്നതാണ്.’ എന്നു പറഞ്ഞു. ഞാന്‍ അയാളെ ലോഹ്യം പറഞ്ഞു യാത്രയാക്കി. അതായിരുന്നു ഞാനും ദിലീപുമായുള്ള ആദ്യ കൂടിക്കാഴ്ച്ച.

അക്കാലത്ത് കളമശേരി സെന്റ് പോള്‍സില്‍ പഠിക്കുകയായിരുന്നുവെങ്കിലും അറിയപ്പെടുന്ന മിമിക്രി താരമായിരുന്നു. അങ്ങനെ ഇരിക്കെ മഹാരാജാസില്‍ മിമിക്രി മത്സരത്തിനു ജഡ്ജായി എന്നെ വിളിച്ചു. അന്ന് ഒന്നാം സമ്മാനം ദിലീപിനായിരുന്നു. അന്നു തുടങ്ങിയ സൗഹൃദം ഇപ്പോള്‍ ‘ദേ പുട്ട്’ എന്ന സംരംഭത്തില്‍ എത്തി നില്‍ക്കുന്നു.’

വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ‘ശുഭരാത്രി’യിലൂടെ അഭിനയ രംഗത്തു നിന്നും മാറി നിന്നിരുന്ന നാദിര്‍ഷ നടനായും തിരിച്ചെത്തി. നാദിര്‍ഷ ഇപ്പോള്‍ ഉറ്റ സുഹൃത്തായ ദിലീപിനെ നായകനാക്കി ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയിന്റെ തിരക്കിലാണ്. ചിത്രീകരണം ഏകദേശം പൂര്‍ത്തിയായ സിനിമയില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ദിലീപ് എത്തുന്നത്. നാദിര്‍ഷ ഇപ്പോള്‍ ഈ സിനിമയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ‘ഐ ആം എ ഡിസ്ക്കോ ഡാന്‍സര്‍’ എന്ന ചിത്രവും ഒരുക്കാനുള്ള പ്ലാനിലാണ്.

നാദിര്‍ഷയാണ് കലാഭവന്‍ മണിയെക്കൊണ്ട് ആദ്യമായി നാടന്‍പാട്ട് പാടിച്ചത്. മണിയുടെ അരങ്ങേറ്റം ‘ദേ മാവേലി കൊമ്പത്ത്’ എന്ന കസെറ്റില്‍ ആയിരുന്നു. മണി പില്‍ക്കാലത്ത് നാടന്‍പാട്ടിന്റെ ആശാനായി. നാദിര്‍ഷ തന്നെയാണ് മണിയെ ആദ്യമായി ഗള്‍ഫില്‍ കൊണ്ടുപോയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top