Entertainment

‘ഞാന്‍ ജിവിച്ചിരിപ്പുണ്ട്!’ മുന്‍കാല നടി മുംതാസ് മരിച്ചു എന്ന വാര്‍ത്തകളെ നിഷേധിച്ചു

താന്‍ മരിച്ചു എന്ന് പ്രചരണങ്ങളെ തള്ളി മുന്‍കാല നടി മുംതാസ് വീഡിയോ പോസ്റ്റ് ചെയ്തു. മുന്‍പ് പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ താന്‍ അവഗണിച്ചെങ്കിലും ഇപ്പോഴത്തേത് തന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്നതുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത് എന്നും താരം പറഞ്ഞു.

മുംതാസിന്റെ വാക്കുകളിലേക്ക്, ‘എന്റെ എല്ലാ ആരാധകരോടുമായി പറയുന്നു, നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാന്‍ മരിച്ചിട്ടില്ല. ഇതാ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. അവര്‍ പറയുന്നതുപോലെ എനിക്ക് അത്ര പ്രായവും ആയിട്ടില്ല. ഇപ്പോഴും ഞാന്‍ നന്നായി ഇരിക്കുകയല്ലേ…’

അവര്‍ ഇങ്ങനെയുള്ള തമാശകളും അപവാദപ്രചരണങ്ങളും കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും താന്‍ ഇപ്പോഴും ആരോഗ്യവതിയാണെന്നും കൂട്ടിച്ചേര്‍ത്തു. മുംതാസിന്റെ അനന്തരവനും നടനുമായ ഷാദ് റാന്‍ഡവയും വാര്‍ത്തകള്‍ക്ക് മറുപടി എന്നവണ്ണം മുംതാസിന്റെ ചിത്രത്തോട് ഒപ്പം ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top