Entertainment

നിറവയറുമായി മുക്ത. അമ്പരന്നു ആരാധകർ! കാര്യം വ്യക്തമാക്കി താരം.

മലയാളിക്ക് സുപരിചിത ആയ നടിയാണ് മുക്ത. മലയാളികളുടെ പ്രിയപ്പെട്ടവർ ആണ് മുക്തയും കുടുംബവും. ഗായിക റിമി ടോമിയുടെ നാത്തൂൻ ആണ് എന്നത് കൂടെ മുക്തയേ മലയാളികളുടെ പ്രിയങ്കരി ആകാൻ ഉള്ള ഒരു കാരണം ആണ്.

2015 ആയിരുന്നു മുക്ത റിമിടോമിയുടെ സഹോദരൻ ആയ റിങ്കു ടോമിയേ വിവാഹം ചെയ്യുന്നത്. ഏറെ വൈകാതെ തന്നെ ഇരുവർക്കും ഒരു മകൾ ഉണ്ടാവുകയും ചെയ്തു. അതോടെ അഭിനയത്തിൽ നിന്നും മുക്ത ഒരു ഇടവേള എടുത്തിരുന്നു.
എന്നാൽ ഫ്ലവർസ് ടീവി സംപ്രേഷണം ചെയ്ത കൂടത്തായി എന്ന സീരിയലിൽ കൂടെ വൻ തിരിച്ചു വരവായിരുന്നു താരത്തിനു ലഭിച്ചത്.

മുക്ത സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം കൂടെ ആണ്. തന്റെ പ്രധാനപെട്ട വിശേഷങ്ങൾ ഒക്കെ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വയ്ക്കാറുണ്ട്. എല്ലാ ആഘോഷങ്ങളിലും മുന്നിൽ .

തന്റെ ഏറ്റവും പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് പുതുവർഷാശംസയുമായി എത്തിയിരിക്കുക ആണ് മുക്ത. വളകാപ്പിന് എന്നപോലെ അണിഞ്ഞൊരുങ്ങി നിറവയറുമായി നിൽക്കുന്ന ഒരു ചിത്രമാണ് മുക്ത പങ്കുവച്ചത്. താരത്തിന്റെ ഏറ്റവും പുതിയ സീരിയലിന്റെ ഗെറ്റപ്പാണിത്. ‘പുതിയ വർഷം, പുതിയ തുടക്കം’എന്നാണ് മുക്ത ചിത്രത്തിനൊപ്പം ക്യാപ്ഷൻ കുറിച്ചിരിക്കുന്നത് . വേലമ്മാൾ എന്നാണ് ഈ തമിഴ് സീരിയലിന്റെ പേര്.

Most Popular

To Top