Entertainment

‘കെട്ടിയോന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ്.’ ; ഭര്‍ത്താവിന്റെ സ്നേഹ സമ്മാനവുമായി മുക്ത

ഭര്‍ത്താവ് റിങ്കു ടോമി ലോക്ക്ഡൗണ്‍ കാലത്ത് തനിക്കു വേണ്ടി ചെയ്ത കാര്യത്തെ കുറിച്ച് മുക്ത തുറന്നു പറഞ്ഞിരിക്കുകയാണ്. താരം ‘നിങ്ങളുടെ കെട്ടിയോന്‍ നിങ്ങള്‍ക്കായി പാചകം ചെയ്യുമ്പോള്‍…’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

മുക്ത ഭര്‍ത്താവിനെ കെട്ടിപിടിച്ചു ഇരിക്കുന്ന ഒരു ചിത്രവും, ഭര്‍ത്താവ് ഗ്രില്ല്ഡ് ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. നടിയുടെ പോസ്റ്റിന് നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ആരാധകര്‍ ‘ഹബ്ബി സൂപ്പറാണെ’ന്നും ‘സ്നേഹമുള്ളവനാണെ’ന്നും ഒക്കെ കമെന്റ് ചെയ്തിട്ടുണ്ട്.

മുക്തയുടെ ഭര്‍ത്താവ് ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്. വിവാഹത്തോടെ സിനിമാ ജീവിതത്തിന് ഒരു ഇടവേള നല്‍കിയ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ആരാധകരുമായി നടി തന്റെ മകള്‍ കിയാരയ്ക്ക് ഒപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പമുള്ള രസകരമായ നിമിഷങ്ങളാണ് പങ്കുവെക്കാറുള്ളത്.

View this post on Instagram

Hubby Favorites” 👌👌👌👌

A post shared by muktha (@actressmuktha) on

നടി മുക്ത മലയാളം, തമിഴ് ചലച്ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. അവര്‍ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവടു വെച്ചത്. അതിന് പിന്നാലെ മുക്ത നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top