Entertainment

മുകേഷിന്റെ നായികയായി ഭാവന വന്നാല്‍ ശരിയാകുമോ? അന്ന് നേരിട്ട ചോദ്യത്തെ കുറിച്ച് നടന്‍

മലയാളത്തില്‍ നായകനായും സഹനടനായും ഒക്കെ തിളങ്ങിയിട്ടുള്ള താരമാണ് മുകേഷ്. കരിയറിന്റെ തുടക്കത്തില്‍ മോഹന്‍ലാലിന് ഒപ്പമുള്ള സിനിമകളിലൂടെ ആയിരുന്നു മുകേഷ് തിളങ്ങിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ബോയിംഗ് ബോയിംഗ്’ പോലുള്ള സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. മോഹന്‍ലാലിനൊപ്പം തന്റെ കരിയറില്‍ നിരവധി സിനിമകളില്‍ മുകേഷ് അഭിനയിച്ചിരുന്നു.

മുകേഷ് നായക വേഷത്തില്‍ എത്തിയ സിനിമകള്‍ക്കും മികച്ച സ്വീകാര്യത ആയിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.

മോഹന്‍ലാലിന് പുറമേ, മമ്മൂട്ടിക്കൊപ്പവും മുകേഷ് സിനിമകളില്‍ തിളങ്ങിയിരുന്നു. മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സി.ബി.ഐ സീരീസ്സ് ചിത്രങ്ങളില്‍ എല്ലാം മുകേഷും അഭിനയിച്ചിരുന്നു.

മമ്മൂട്ടിക്കൊപ്പം മുന്‍പ് ‘ക്രോണിക്ക് ബാച്ചെലര്‍’ എന്ന ചിത്രത്തിലും മുകേഷ് പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ഭാവന ആയിരുന്നു മുകേഷിന്റെ നായികാ വേഷത്തില്‍ എത്തിയത്. അന്ന് ഭാവന സ്കൂളില്‍ പഠിക്കുകയാണ്. ഭാവന ആദ്യമായി ഒരു വലിയ പ്രൊജെക്റ്റിന്റെ ഭാഗം ആയത് മുകേഷിന്റെ നായികയായിട്ട് ആയിരുന്നു.

അന്ന്, തന്റെ മനസ്സ് ചെറുപ്പം ആയതുകൊണ്ടാണ് തനിക്ക് ചെറുപ്പക്കാരായ നായികമാരെ കിട്ടിക്കൊണ്ട് ഇരിക്കുന്നത് എന്ന് മുകേഷ് പറഞ്ഞതായി ഭാവന ഓര്‍ക്കുന്നു.

മുന്‍പ് കൈരളി ടിവിയിലെ ജെ.ബി ജങ്ഷനില്‍ മുകേഷിനോട് ഭാവന ചോദിച്ച ഒരു ചോദ്യം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

‘മുകേഷേട്ടന്‍ ഒരുപാട് സിനിമകളില്‍ നായകനായി അഭിനയിച്ചു. ഉപനായകനായി അഭിനയിച്ചു. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. എത്ര നായകന്മാര്‍ ഉണ്ടെങ്കിലും മുകേഷേട്ടന്‍ കുറച്ച് ഒന്ന് സ്കോര്‍ ചെയ്ത് നില്‍ക്കാറുണ്ട്. അത് സ്ക്രിപ്റ്റില്‍ ഉള്ളതാണോ, മുകേഷേട്ടന്റെ കൈയില്‍ നിന്നും ഇടുന്നതാണോ?’ എന്നായിരുന്നു ഭാവനയുടെ ചോദ്യം.

ഇതിന്റെ മറുപടിയായി അത് ഭാഗ്യംകൊണ്ട് സംഭവിച്ചു പോകുന്നതാണ് എന്ന് ആയിരുന്നു മുകേഷിന്റെ മറുപടി. അല്ലാതെ ഒരാളുടെ മുകളില്‍ കയറാനോ, നമ്മുടെ കഥാപാത്രം മികച്ച് നില്‍ക്കാനോ ചെയ്യാന്‍ പറ്റില്ല. അവ ആത്മാര്‍ത്ഥതയുടെ പുറത്തു വരുന്ന പ്ലസുകളാണെന്നും മുകേഷ് പറഞ്ഞു.

ഭാവനയുടെ ചോദ്യത്തിന് പിന്നാലെ ‘ക്രോണിക്ക് ബാച്ചെലര്‍’ സമയത്ത് നടന്ന ഒരു സംഭവവും മുകേഷ് വെളിപ്പെടുത്തി.

‘ക്രോണിക്ക് ബാച്ചെലറി’ന്റെ സമയത്ത് ഭാവന സ്കൂളില്‍ പഠിക്കുന്ന കുട്ടി ആയിരുന്നു. ചിത്രത്തില്‍ എന്റെ നായികയായി ഭാവനയെ തീരുമാനിച്ചപ്പോള്‍ ‘മുകേഷിന്റെ നായികയായിട്ട് ഇത്രയും ചെറിയ ഒരു കുട്ടി വന്നാല്‍ ഇത് ശരിയാകുമോ?’ എന്ന ഒരു സംസാരം ഉണ്ടായിരുന്നു.

അപ്പോള്‍ ഞാന്‍ സിദ്ദിഖിനോട് പറഞ്ഞു ‘എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്. പിന്നെ ബാക്കി നമുക്ക് നോക്കേണ്ട ആവശ്യമില്ല.’ പക്ഷെ, ഇത് ഇങ്ങനെ പറഞ്ഞതുകൊണ്ട് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആരെങ്കിലും ഒരാള്‍ ഈ ജോഡി ശരിയായി വന്നില്ലെന്ന് പറയുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷെ, സിനിമ ഇറങ്ങിയ സമയത്ത് ആള്‍ക്കാര്‍ ഇതൊക്കെ മറന്നു.

ആദ്യത്തെ 2 – 3 ഷോട്ടുകളാലൊക്കെ ഇങ്ങനെ തോന്നിയേക്കാം. പിന്നീട് കഥാപാത്രമായി കഴിഞ്ഞപ്പോഴേക്കും അതൊക്കെ മറന്നുവെന്ന് മുകേഷ് പറഞ്ഞു.

പിന്നീട് ‘അറബിയും ഒട്ടകവും പി. മാധവന്‍നായരും : ഒരു മരുഭൂമി കഥ’യുടെ സമയത്ത് പ്രയദര്‍ശനോട് ഭാവന പറഞ്ഞത് റേറ്റും റോളുമൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും, പത്ത് മുപ്പത്തിയഞ്ച് ദിവസം മുകേഷേട്ടന്റെയും ലാലേട്ടന്റെയും കൂടെ തമാശ പറഞ്ഞ് സന്തോഷത്തോടെ ഇരിക്കാമല്ലോ എന്നും, അതിനാണ് താന്‍ വന്നത് എന്നുമാണെന്ന് മുകേഷ് പറഞ്ഞു.

Most Popular

To Top