Entertainment

മിസ്റ്റര്‍ യൂണിവേഴ്‌സായ ചിത്തരേശ് നടേശന്റെ വെഡിങ് ഫോട്ടോഷൂട്ട് വൈറല്‍

മലയാളികളുടെ അഭിമാനമായ ചിത്തരേശ് നടേശനെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാവില്ല. ചിത്തരേശിന്റെ വിവാഹം ഇക്കഴിഞ്ഞ ദിവസമായിരുന്നു. കൊച്ചി സ്വദേശിയായ മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേശ് നടേശന്‍ ഉസ്ബക്കിസ്ഥാന്‍കാരി നസീബയെയാണ് വിവാഹം കഴിച്ചത്. എറണാകുളം പാവക്കുളം അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടിയ ഏക ഇന്ത്യക്കാരനായ ചിത്തരേശന്‍ നാല് വര്‍ഷം മുന്പ് ദില്ലിയിലെ ഡാന്‍സ് സ്‌കൂളില്‍വെച്ചാണ് തന്റെ ജീവിത സഖിയെ കണ്ടുമുട്ടിയത്. ആദ്യം സൗഹൃദമായിരുന്നു.

പിന്നെ അത് പ്രണയം ആയിമാറി. ഇപ്പോള്‍ വിവാഹവും കഴിഞ്ഞു. ഇവരുടെ വെഡിങ് ഫോട്ടോഷൂട്ട് വന്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രങ്ങളും ഇരുവരും കേരളീയ വസ്ത്രം ധരിച്ച് ജിമ്മില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ ഇതിനോടകം തന്നെ വൈറലായി മാറി.

കൊച്ചി വടുതല സ്വദേശി ചിത്തരേശ് നടേശന്‍ മിസ്റ്റര്‍ യൂണിവേഴ്സായതില്‍ ഇന്ത്യയ്ക്ക്‌ തന്നെ അഭിമാനമാണ്. കഷ്ടപ്പാടുകള്‍ നിറഞ്ഞ പാതയിലൂടെയാണ് ചിത്തരേശ് മിസ്റ്റര്‍ യൂണിവേഴ്‌സായത്.

55 മുതല്‍ 110 കിലോഗ്രാം വരെയുള്ള ഒന്‍പത് ലോക ചാമ്പ്യന്‍മാരെയാണ് ചിത്തരേശ് പരാജയപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.

Most Popular

To Top