Entertainment

മൗനാരാഗത്തിലെ കല്യാണിയുടെ അമ്മ ശരിക്കും ആരാണെന്ന് അറിയുമോ..????

എഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആണ് മൗനരാഗം. ഒരു ഊമയായപെൺകുട്ടിയുടെ ജീവിതം പറയുന്ന സീരിയൽ ആണ് ഇത്. മികച്ച പ്രേക്ഷക സ്വീകാര്യത ആണ് സീരിയലിന് ലഭിക്കുന്നത്.സീരിയലിൽ കല്യാണിയുടെ അമ്മ ആയി എത്തുന്ന പത്മിനി ജഗദീഷിന് കിട്ടുന്നത് വലിയ പിന്തുണ ആണ്.

താൻ ഒരു അന്യഭാഷ നടി ആയിരുന്നിട്ടും തനിക്ക് മലയാളിയുടെ മനസ്സിൽ ലഭിക്കുന്ന സ്ഥാനം സന്തോഷം നൽകുന്നുണ്ട് എന്നും ഈ കഥാപാത്രം ഉപേക്ഷിച്ചു പോയെങ്കിൽ വലിയ നഷ്ടം ആയിരുന്നേനെ എന്നും നടി പറഞ്ഞു .

താരത്തിന്റെ വാക്കുകൾ ഇങ്ങനെ….
..

“സ്റ്റാര്‍ വിജയ് ചാനലില്‍ ചെയ്യുന്ന സീരിയല്‍ കണ്ടിട്ടാണ് ഏഷ്യാനെറ്റില്‍ നിന്നും എന്നെ വിളിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള വിളിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. മൗനരാഗം എനിക്ക് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. വളരെ മോഡേണ്‍ ആയിട്ടുള്ള ആളാണ് യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍. പക്ഷേ സീരിയലില്‍ ആ സ്വഭാവവുമായി യാതൊരു ബന്ധവുമില്ല. വളരെ സാധാരണക്കാരിയായ അമ്മ. പക്കാ നാട്ടിന്‍പുറത്തുകാരി. എനിക്കത് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു.

പ്രേക്ഷകര്‍ നല്ല അഭിപ്രായം പറയുമ്പോള്‍ സന്തോഷമാണ്. ഒരു അമ്മ മകള്‍ ആത്മബന്ധം നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണത്. മറ്റ് ഭാഷകളില്‍ നായിക വേഷങ്ങള്‍ ചെയ്തിരുന്ന ഞാന്‍ മലയാളത്തിലെത്തിയപ്പോള്‍ അമ്മ വേഷമായി. കല്യാണിയെയും അവളുടെ അമ്മയെ കുറിച്ചും കേട്ടപ്പോള്‍ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് ഞാനത് വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ കരിയറില്‍ നേരിട്ട ഏറ്റവും വലിയ നഷ്ടം അതാകുമായിരുന്നു. മലയാളത്തെ ഞാനേറെ സ്‌നേഹിച്ചത് പോലെ മലയാളികളും എന്നെയിപ്പോള്‍ സ്‌നേഹിക്കുന്നു. ഇതിലും വലിയ സന്തോഷം വേറെയില്ല.

മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഗംഭീരമായെന്ന് വേണം പറയാന്‍. ആദ്യ സീരിയലില്‍ തന്നെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയെന്നത് വലിയ കാര്യമാണ്. സേതുലക്ഷ്മി അമ്മയെ പോലെ സീനിയര്‍ ആള്‍ക്കാര്‍ കൂടെയുണ്ടാകുന്നത് അഭിമാനവും ഒരു ധൈര്യവുമാണ്. അവരൊക്കെ നല്ല സപ്പോര്‍ട്ടാണ് തരുന്നത്. സീരിയലില്‍ അമ്മായിയമ്മ ആയിട്ടാണ് സേതുലക്ഷ്മി അമ്മ എത്തുന്നത്. അവരെ കുറിച്ച് പറയുമ്പോള്‍ ഒത്തിരി പറയാനുണ്ട്. 75 വയസുണ്ടെങ്കിലും എനര്‍ജറ്റിക് ആണ്.”

ഒരുപാട് സന്തോഷത്തോടെ ആണ് താരം ഇത് പറഞ്ഞത്.

Most Popular

To Top